മലയാള സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമക്കായി ഒന്നിക്കുന്നത്.
ഇരുവര്‍ക്കും പുറമെ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഈ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് നടി നയന്‍താര. കൊച്ചിയില്‍ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്കാണ് നടി എത്തിയത്.
മമ്മൂട്ടിക്കൊപ്പമുള്ള നയന്‍താരയുടെ ഫോട്ടോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നയന്‍താരയും മമ്മൂട്ടിയും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാകും ഇത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച് അഭിനയിക്കുന്നത്.
രാപ്പകല്‍, തസ്‌ക്കരവീരന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, പുതിയനിയമം എന്നിവയായിരുന്നു മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നയന്‍താര കൂടെ എത്തുന്നതോടെ ഈ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറുകയാണ്. എന്നാല്‍ സിനിമയില്‍ മമ്മൂട്ടിയുടെ പെയര്‍ ആയിട്ടാണോ നയന്‍താര അഭിനയിക്കുക എന്നതില്‍ വ്യക്തതയില്ല.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ ഗോള്‍ഡ് ആയിരുന്നു നയന്‍താരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം.
എം.എം.എം.എന്‍:
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനായും കാത്തിരിക്കുകയാണ് സിനിമാലോകം. ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബനും നയന്‍താരക്കും പുറമെ രേവതി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാണ്.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലായിരുന്നു. പിന്നീട് ഷാര്‍ജ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലും ചിത്രീകരിച്ചു. നാലാമത്തെ ഷെഡ്യൂള്‍ വീണ്ടും ശ്രീലങ്കയിലായിരുന്നു നടന്നത്. അഞ്ചാമത്തെ ഷെഡ്യൂള്‍ ആണ് കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത്.
Content Highlight: Lady Superstar with Megastar, Mammootty – Nayanthara Combo Again In MMMN; Pictures go viral