| Monday, 16th July 2018, 9:21 am

ഓടുന്ന ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി; സാന്ത്വനവും സഹായവുമായെത്തിയത് യാത്രക്കാരും റെയില്‍വേ അധികൃതരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: ഓടുന്ന ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയ യുവതിക്ക് സഹായവുമായെത്തിയത യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും. മുംബൈ ലോകമാന്യ തിലക് വിശാഖപട്ടണം എക്‌സ്പ്രസില്‍വെച്ചാണ് സല്‍മ തബാസും എന്ന മുപ്പതുകാരി പ്രസവിച്ചത്.

രാവിലെ മുംബൈ ലോകമാന്യ തിലക് ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ കയറിയ യുവതിക്ക് ഉടന്‍ തന്നെ പ്രസവ വേദന ആരംഭിക്കുകയായിരുന്നു. ആവശ്യമായ രീതിയില്‍ സഹായങ്ങളൊരുക്കി യാത്രക്കാര്‍ യുവതിക്കൊപ്പം നിന്നു.


സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 300 കോടിക്ക് അവകാശികളില്ല; രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളാണെന്ന് ആരോപണം


റെയില്‍വേയില്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കല്യാണ്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. സ്റ്റേഷന്‍ മാസ്റ്ററും റെയില്‍വേ മെഡിക്കല്‍ സംഘവും പൊലീസും ആവശ്യമായ സജീകരണങ്ങളൊരുക്കി കല്യാണ്‍ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ട്രെയിനകത്തു വെച്ചു തന്നെ സല്‍മ തബാസും ഒരു ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കി.

തുടര്‍ന്ന് റെയില്‍വേ ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ സല്‍മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലെത്തിച്ചതായി റെയില്‍വേ വക്താവ് പറഞ്ഞു.


ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്, ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍: ലൂക്ക മോഡ്രിച്ച്


നവജാതരായ കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും ആഹ്ലാദാരവങ്ങളോടെയാണ് കുഞ്ഞുങ്ങളുടെ ജനനം ആഘോഷിച്ചത്.

We use cookies to give you the best possible experience. Learn more