Women Abuse
കോഴിക്കോട്ട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ആറംഗ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 26, 05:20 am
Thursday, 26th April 2018, 10:50 am

 

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വീട്ടമ്മയ്ക്ക് നേരേയും ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. കൊടുവള്ളി സ്വദേശിയായ വീട്ടമ്മയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ആറംഗ സംഘമാണ് ഇവരെ ബലാത്സംഗം ചെയ്തത്.


ALSO READ: ‘മുസ്‌ലീങ്ങള്‍ ക്ഷേത്രം തകര്‍ത്ത് ഹിന്ദു സ്ത്രീയെ ആക്രമിച്ചു’ വര്‍ഗീയകലാപം ലക്ഷ്യമിട്ട് കേരളത്തിനെതിരെ ദേശീയതലത്തില്‍ സംഘപരിവാറിന്റെ വ്യാജപ്രചരണം


രണ്ടു മാസങ്ങള്‍ക്ക് മുന്നേയാണ് ബലാത്സംഗം നടന്നതെന്ന് വീട്ടമ്മ പറഞ്ഞു. ആറുപേരടങ്ങുന്ന ഒരു സംഘം തനിക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കി ബലാത്സംഗത്തിനിരയാക്കിയതായാണ് വീട്ടമ്മയുടെ പരാതി.

സംഭവം പുറത്തായതിനെത്തുടര്‍ന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.