| Monday, 11th February 2019, 11:17 am

ഗ്രാമിയും ബാഫ്തയും ലഭിച്ചത് ഒരേ ദിവസം; കരച്ചിലടക്കാൻ പാടുപെട്ടു ലേഡി ഗാഗ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഒരേ ദിവസം ഗ്രാമി പുരസ്കാരവും ബാഫ്തയും സ്വന്തമാക്കി ലേഡി ഗാഗ. ഗാഗ തന്നെ അഭിനയിച്ച ചിത്രമായ “എ സ്റ്റാർ ഈസ് ബോൺ” എന്ന ചിത്രത്തിലെ ഗാനമായ “ഷാലോ”യ്ക്കും, തന്റെ അച്ഛന്റെ സഹോദരിയുടെ ഓർമകളെ കുറിച്ചുള്ള ഗാനമായ “ജൊവാനി”നുമാണ് ഗാഗയ്ക്ക് മൂന്നു ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചത്. മികച്ച സംഗീതത്തിനാണു “ഷാലോ”യ്ക്ക് ബാഫ്റ്റ പുരസ്കാരം ലഭിക്കുന്നത്. ചിത്രത്തിൽ നായകനെ അവതരിപിപ്പിച്ച നടൻ ബ്രാഡ്‌ലി കൂപ്പറും ലേഡി ഗാഗയും ഒരുമിച്ചാണ് “ഷാലോ” ആലപിച്ചിരിക്കുന്നത്. “എ സ്റ്റാർ ഈസ് ബോണി”ന്റെ സംവിധായകൻ കൂടിയാണ് ബ്രാഡ്‌ലി കൂപ്പർ.

Also Read മീടു: പുതിയ തലമുറ പ്രതികരിക്കും, നമ്മള്‍ മാറേണ്ടതുണ്ട്: അജയ് ദേവ്ഗണ്‍

താൻ നേടിയ നേട്ടത്തിൽ അത്യന്തം ആഹ്ലാദവതിയാണ് ലേഡി ഗാഗ. “എനിക്ക് ഇന്ന് മേക്കപ്പ് അണിയാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നു. എനിക്ക് കരച്ചിലടക്കാൻ സാധിക്കുന്നില്ല. അഭിമാനവും സന്തോഷവുംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോകുകയാണ്. എന്റെ സഹ ഗാനരചയിതാക്കൾക്കും ബ്രാഡ്‌ലി കൂപ്പറിനും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു.” ഗാഗ ട്വീറ്റ് ചെയ്തു.

കരച്ചിലടക്കാൻ വിഷമിക്കുന്ന ഒരു ചിത്രമാണ് തന്റെ ആഹ്ലാദം അറിയിച്ചുകൊണ്ട് ഗാഗ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള സമയങ്ങളിലുള്ള വ്യത്യാസം കാരണം പുരസ്‌കാര പ്രഖ്യാപനം വരുമ്പോൾ ഗാഗ ഉറക്കമുണരുന്നതേ ഉണ്ടായിരുന്നുള്ളു. തുടർന്നാണ് താൻ കരച്ചിലടക്കാൻ വിഷമിക്കുന്ന ചിത്രം ഗാഗ ട്വീറ്റ് ചെയ്തത്.

“മികച്ച സംഗീതത്തിനുള്ള ബാഫ്ത പുരസ്കാരം എനിക്കാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ നന്ദിയും സ്നേഹവും ബാഫ്ത അക്കാദമിയെ അറിയിക്കാൻ ഞാൻ ലണ്ടനിൽ ഉണ്ടായിരുന്നെങ്കിൽഎന്ന് ഞാൻ ആഗ്രഹിക്കുകയാണ്. സംഗീതത്തെ കുറിച്ച് ഞങ്ങൾ ഒരു ചിത്രം തന്നെ നിർമ്മിച്ചു. ലോകം തന്നെ സ്വന്തമാക്കിയത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ ഫാൻസിനോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.അവർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ല” ലേഡി ഗാഗ തന്റെ ട്വീറ്റിൽ പറയുന്നു. തുടക്കകാലത്ത് തന്റെ വിചിത്രമായ വസ്ത്രധാരണത്തിന്റെയും മേക്കപ്പിന്റെയും പേരിൽ പഴി കേട്ടയാളാണ് ലേഡി ഗാഗ.

Also Read പ്രിയങ്ക ഗാന്ധിക്ക് എതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശം; ബി.ജെ.പിയെ വിമർശിച്ച് മെഹ്ബൂബ മുഫ്തി

അമേരിക്കയിലെ വംശീയ വെറി വിഷയമാക്കിയ ചൈൽഡിഷ് ഗംബീനോയുടെ ഗാനം “ദിസ് ഈസ് അമേരിക്ക”യാണ് ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള സമ്മാനം നേടിയത്. ഈ വർഷത്തെ മികച്ച റെക്കോർഡിങ്ങിനുള്ള പുരസ്‌ക്കാരവും “ദിസ് ഈസ് അമേരിക്ക”യാണ് സ്വന്തമാക്കിയത്.

We use cookies to give you the best possible experience. Learn more