ശരീരഭാരം കുറയ്ക്കുന്നതിനായി എല്ലാവരും പതിവായി ചെയ്യുന്ന കാര്യങ്ങളാണ് ജിമ്മില്‍ പോവുക…ഭക്ഷണം നിയന്ത്രിക്കുക..ശേഷം വെയിറ്റ് ചെക്ക് ചെയ്യുക തുടങ്ങിയവ..പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും തങ്ങള്‍ ആഗ്രഹിച്ച പോലെ വണ്ണം കുറയുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും.
വണ്ണം കുറയാനായി ശരിയായ വ്യായാമവും ഭക്ഷണക്രമവും മാത്രം പോര ശരീര ഭാരം നിയന്തിച്ചു നിര്‍ത്തുന്നതില്‍ ഉറക്കത്തിന് വളരെയധികം റോളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
രാത്രിയില്‍ ഉറങ്ങാതിരിക്കുമ്പോള്‍ നമ്മള്‍ക്ക് എന്തെങ്കിലുമൊക്കെ വീണ്ടു കഴിച്ചാലോ എന്ന് തോന്നും. ഇതിനു കാരണം ശരീരത്തിലുള്ള രണ്ട് ഹോര്‍മോണുകളാണ്. ലെപ്റ്റിന്‍, ഗ്രെലിന്‍ എന്നിങ്ങനെ രണ്ട് ഹോര്‍മോണുകളെ ശരീരം ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ലെപ്റ്റിന്‍ വിശപ്പിനെ പ്രതിരോധിക്കുമ്പോള്‍ ഗ്രെലിന്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഉറങ്ങാതിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഗ്രെലിന്‍ ഹോര്‍മാണ്‍ നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയെ വളരെയധികം പിന്നിലാക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മാത്രമല്ല ഉറങ്ങാതെ ഇരിക്കുന്നത് മധുരമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാനുള്ള പ്രവണതയും ഉണ്ടാക്കും. ഇത് വണ്ണം വളരെ പെട്ടെന്ന് വര്‍ധിക്കാനിടയാകും.
അതുപോലെ ദിവസത്തിലുടനീളം നമ്മള്‍ ചെയ്യുന്ന വിവിധ പ്രക്രിയയിലൂടെ ശരീരം അനാവശ്യമായ കലോറികള്‍ കരിയിച്ചു കളയും. ഒരാള്‍ നടക്കുമ്പോഴും സംസാരിക്കുമ്പോഴും വായിക്കുമ്പോഴുമെല്ലാം ഈയൊരു പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. അതുപോലെ തന്നെയാണ് ഉറക്കത്തിലും സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഒരാള്‍ എത്രത്തോളം താമസിച്ച് ഉറങ്ങുന്നുവോ അത്രത്തോളം കലോറി അയാളുടെ ശരീരത്തില്‍ അനങ്ങാതെയിരിക്കും.
കൂടാതെ ഉറക്കക്കുറവ് രാവിലെ എണീറ്റാലുള്ള ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറയ്ക്കും. നോര്‍മലായി നമ്മുടെ ശരീരത്തില്‍ വേണ്ട ഇന്‍സുലിന്റെ അളവ് ഇങ്ങനെ കുറയുമ്പോള്‍ ഫാററ് സെല്ലുകള്‍ ഒന്നിച്ച് ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇത് ശരീര ഭാറെ എളുപ്പത്തില്‍ വര്‍ധിക്കുന്നതിന് കാരണമായിത്തീരും.