| Monday, 6th February 2023, 4:44 pm

അംബേദ്കറിന്റെ ആശയങ്ങള്‍ ഭാരത സംസ്‌കാരത്തോടിണങ്ങിയത്; ഇസ്‌ലാമിക അധിനിവേശത്തിന് ശേഷം രാജ്യം തലകീഴായി: മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്ഹി: ഇസ്‌ലമാിക അധിനിവേശത്തിന് ശേഷമാണ് രാജ്യത്തെ ജീവിതരീതിയില് മാറ്റം വന്നതെന്ന് ആര്.എസ്.എസ് നേതാവ് മോഹന് ഭാഗവത്. ആദ്യമവര് ഇന്ത്യയെ ശക്തികൊണ്ട് പരാജയപ്പെടുത്തിയെന്നും പിന്നീട് മന: ശാസ്ത്രപരമായി അടിച്ചമര്ത്തിയെന്നും ഭാഗവത് പറഞ്ഞു.

‘ഇസ്‌ലാമിക അധിനിവേശത്തിന് മുന്പ് രാജ്യത്ത് വന്ന ഒരു അധികാരികളും നമ്മുടെ സംസ്‌കാരത്തിലോ ആചാരങ്ങളിലോ ജീവിത രീതിയിലോ കൈകടത്തിയിട്ടില്ല. മുസ്‌ലിം അധിനിവേശത്തിന് ശേഷമാണ് രാജ്യത്ത് മാറ്റങ്ങള് വന്നത്. ആദ്യം അവര് തങ്ങളുടെ ശക്തി ഉപയോഗിച്ച് നമ്മളെ പരാജയപ്പെടുത്തി, പിന്നീട് മന: ശാസ്ത്രപരമായി നമ്മളെ അടിച്ചമര്ത്തി,’ ഭാഗവത് പറഞ്ഞു.

അംബേദ്കറിനെ പോലുള്ളവര് രാജ്യത്തു നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ എതിര്ത്തിരുന്നു. തൊട്ടുകൂടായ്മയിലുണ്ടായ അസ്വസ്ഥത കാരണമാണ് അദ്ദേഹം ഹിന്ദു ധര്മ്മം ഉപേക്ഷിച്ചത്. പക്ഷേ അദ്ദേഹം അന്യായമായ മറ്റൊരു മതവും സ്വീകരിച്ചില്ല. ഗൗതം ബുദ്ധന് കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ചുവെന്നും അംബേദ്കറിന്റെ ആശയങ്ങള് ഭാരതത്തിന്റെ ചിന്താഗതിയില് ആഴത്തില് വേരൂന്നിയതാണെന്നും മോഹന് ഭാഗവത് കൂട്ടിച്ചേര്ത്തു.

രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും പരാമര്ശിച്ച ഭാഗവത് തൊഴില് ഇല്ലാത്തതല്ല, എല്ലാ തൊഴിലിനേയും തൊഴിലാളികളേയും ഒരുപോലെ മാനിക്കാത്തതാണ് തൊഴിലില്ലായ്മക്ക് പ്രധാന കാരണമെന്നും പറഞ്ഞു. സമൂഹത്തിന് വേണ്ടി ചെയ്യുന്ന ഒരു ജോലിയും ചെറുതോ വലുതോ ആയി വേര്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനെതിരെ കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണിത്. ‘ആളുകള് ഏത് ജോലിയും ചെയ്യട്ടെ. അതിനെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാ തൊഴിലിനും തുല്യമായ ബഹുമാനം നല്കാത്തതാണ് രാജ്യത്ത് തൊഴിലില്ലായമ ഉണ്ടാകാനുള്ള കാരണം. കഴിവ് ഉപയോഗപ്പെടുത്തേണ്ട ജോലിയാകട്ടെ, കരുത്ത് ഉപയോഗിക്കേണ്ടതാകട്ടെ എല്ലാം ബഹുമാനിക്കപ്പെടണം,’ മോഹന് ഭാഗവത് പറഞ്ഞു.

എല്ലാവരും സര്ക്കാര് ജോലികള്ക്ക് വേണ്ടിയുള്ള മത്സരത്തിലാണ്. 10 ശതമാനം മാത്രമാണ് രാജ്യത്ത് സര്ക്കാര് ജോലി. 20 ശതമാനം മറ്റു ജോലികളാണ്. 30 ശതമാനത്തിലധികം ജോലി ലോകത്തില് ഒരിടത്തും സൃഷ്ടിക്കാന് പറ്റില്ലെന്നും മോഹന് ഭാഗവത് കൂട്ടിച്ചേര്ത്തു. ദൈവത്തിനു മുന്പില് എല്ലാവരും ഒന്നാണ്. അവിടെ ജാതിയോ മതമോ ഇല്ല. ജാതിയും മതവും വിവേചനവുമെല്ലാം മതപണ്ഡിതന്മാര് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു

Content Highlight: Lack of respect is the key for unemployement says Mohan Bhagwat

We use cookies to give you the best possible experience. Learn more