അലോക് വര്‍മക്കെതിരെ തെളിവില്ല; കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും
national news
അലോക് വര്‍മക്കെതിരെ തെളിവില്ല; കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th November 2018, 10:46 am

ന്യൂദല്‍ഹി: സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ തെളിവില്ലെന്ന് കണ്ടത്തല്‍. വിജിലന്‍സ് റിപ്പോര്‍ട്ട് നാളെ സുപ്രീം കോടതി പരിഗണിക്കും.

പദവിയില്‍ തിരികെ നിയമിക്കണമെന്ന വര്‍മയുടെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പട്‌നായിക്കിന്റെ നേതൃത്വത്തിലാണ് അലോക് വര്‍മയ്‌ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്.

റാഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ പരിഗണിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ തന്നെ നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അലോക് വര്‍മക്കെതിരെ തെളിവുകള്‍ ഒന്നും ലഭിക്കാത്തതോടെ അദ്ദേഹം പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: തീര്‍ന്നിട്ടില്ല; യു.പിയില്‍ പേരു മാറ്റം കാത്ത് ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍

കേസില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് വാക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്‌ട്രേറ്റിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. സതീഷ് സന ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിലും കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ മൊഴി. തുടര്‍ന്നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭരണനേതൃത്വത്തോട് അടുപ്പമുള്ള സ്‌പെഷ്യല്‍ ഡയക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതിക്കേസെടുത്തതിന് പിന്നാ
പിന്നാലെയാണ് അലോക് വര്‍മയ്‌ക്കെതിരെ ആരോപണം വന്നത്.

അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി. 2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.