ദോഹ: ഖത്തര്‍ ലോകകപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഫ്രഞ്ച് കമ്പനി വിന്‍സി രംഗത്തെത്തി. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ലോകം ഇവയെ എല്ലാം തള്ളികളയണമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
മനുഷ്യവകാശ സംഘടനയായ ഷേര്‍പ്പയാണ് ഖത്തര്‍ ലോകകപ്പിനായുള്ള സ്റ്റേഡിയം നിര്‍മാണങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി തൊഴിലാളികളില്‍ നിന്ന് പാസ്‌പോര്‍ട്ട് വാങ്ങി തൊഴില്‍ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ പണിയെടുപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനെതുടര്‍ന്നാണ് കമ്പനി വിശദീകരണവുമായി എത്തിയത്.
ALSO READ: ടി ട്വന്റി വനിതാ ലോകകപ്പ്; ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലീഷ് പട കലാശപ്പോരിന്
ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഫിഫടയക്കമുള്ളവര്‍ ഇത് നേരിട്ട് കണ്ട് വിലയിരുത്തിയതാണ്. എല്ലാ സുരക്ഷയും ഉറപ്പാക്കിയുള്ള അപകടരഹിത തൊഴില്‍ സൗഹാര്‍ദ മേഖലയാണ് ഖത്തറില്‍ ഒരുക്കിയിട്ടുള്ളതെന്ന് കമ്പനിഅറിയിച്ചു.
തൊഴിലാളികള്‍ക്ക് ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പ്രശംസയും ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
നേരത്തെ ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ ചൂഷണം നടക്കുന്നുണ്ടെന്ന് ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആധുനിക അടിമത്തമാണ് ഖത്തറില്‍ നടക്കുന്നതന്നൊണ് പശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.