ചാനലില്‍ ജീവനക്കാര്‍ക്ക് കൊടിയ തൊഴില്‍ ചൂഷണം നേരിടേണ്ടി വരുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റെയ്ഡ് നടത്തിയത്. ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ പക്കല്‍ വേണ്ട യാതൊരു രേഖകളുമില്ലാതെയാണ് ചാനലിന്റെ പ്രവര്‍ത്തനമെന്ന് പരിശോധനയില്‍ കണ്ടെത്തി.
തിരുവനന്തപുരം: ആര്‍.എസ്.എസ് നിയന്ത്രിത ചാനലായ ജനം ടി.വിയില്‍ ലേബര്‍ കമ്മീഷന്റെ റെയ്ഡ്. ചാനലില്‍ ജീവനക്കാര്‍ക്ക് കൊടിയ തൊഴില്‍ ചൂഷണം നേരിടേണ്ടി വരുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റെയ്ഡ് നടത്തിയത്. ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ പക്കല്‍ വേണ്ട യാതൊരു രേഖകളുമില്ലാതെയാണ് ചാനലിന്റെ പ്രവര്‍ത്തനമെന്ന് പരിശോധനയില്‍ കണ്ടെത്തി.
ജനം ടിവിയുടെ തിരുവനന്തപുരത്തുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് റെയ്ഡ് നടന്നത്.
പ്രൊവിഡന്റ് ഫണ്ടും ഇന്‍ഷുറന്‍സും ജീവനക്കാര്‍ക്ക് നല്‍കുന്നില്ലെന്ന് റെയ്ഡില്‍ വ്യക്തമായിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ടിന്റെ പേരില്‍ ജീവനക്കാരില്‍ നിന്ന് തുക പിടിക്കുന്നുണ്ടെങ്കിലും പി.എഫ് അടയ്ക്കുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ സമയം പണിയെടുക്കുന്നതിനും അവധി ദിവസങ്ങളില്‍ കോംപന്‍സേഷനും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല.
പരിശോധനയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ലേബര്‍ കമ്മീഷണര്‍ ജനം ടിവി എം.ഡിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Also Read: ‘ഈ അറിവ്, അത് നിങ്ങളെ അടുത്ത മുഖ്യമന്ത്രിവരെയാക്കും’: മമ്മൂട്ടിയെയും പരിഹസിച്ച് പ്രതാപ് പോത്തന്‍
ചാനലിലെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം പോലും ലഭിച്ചിരുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. നിയമപ്രകാരം 240 രൂപ മിനിമം ദിവസ വേതനം നല്‍കണമെങ്കിലും ഇതുപോലും ലഭിക്കാത്ത ജീവനക്കാര്‍ ജനം ടിവിയില്‍ ജോലി ചെയ്യുന്നുണ്ട്.
ചാനല്‍ അധികൃതരുടെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് വനിത ജീവനക്കാരടക്കം ഏഴോളം ജീവനക്കാര്‍ രാജിവെക്കുകയും സി.ഇ.ഒ അടക്കമുള്ളവര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ അന്യായമായ സ്ഥലം മാറ്റിയതിനെതിരെയും ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.