കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ലേബര്‍ കോടതി.
സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട് 164 തൊഴിലാളികളേയും ഉടന്‍ തിരിച്ചെടുക്കണമെന്ന് കോടതി മുത്തൂറ്റ് ഫിനാന്‍സിനോട് ഉത്തരവിട്ടു. തൊഴിലാളികളെ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
തൊഴിലാളികളില്‍ വി.എര്‍.എസ് എടുത്ത് പിരിഞ്ഞ് പോയവരൊഴികെയുള്ള മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കേണ്ടി വരും. തിരിച്ചെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇതുവരെയുള്ള വേതനം നാല് മാസത്തിനകം ആറ് ശതമാനം പലിശയില്‍ കുടിശിക എല്ലാം കൊടുത്ത് തീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കമ്പനിക്കെതിരെ പ്രതികരിച്ച പല ജീവനക്കാരേയും സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം നടത്തിയത്.
സി.ഐ.ടിയുവിന്റെ പിന്തുണയോട് കൂടിയായിരുന്നു തൊഴിലാളികളുടെ സമരം. എന്നാല്‍ ലേബര്‍ കോടതിയുടെ വിധിക്കെതിരെ കമ്പനി മേല്‍ക്കോടതിയെ സമീപിച്ചേക്കും.
Content Highlight: Labor Dispute at Muthoot Finance; District Labor Court to reinstate the dismissed workers with retrospective effect