എസ്പനോള്‍: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ ജൂണ്‍ 8 മുതല്‍ പുനരാരംഭിക്കും. പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. ദൈനംദിന കാര്യങ്ങള്‍ പുനരാരംഭിക്കണം. ലാ ലിഗ ജൂണ്‍ 8 ന് തിരിച്ചുവരും’, സാഞ്ചെസ് പറഞ്ഞു.
നേരത്തെ ലാ ലിഗ പ്രസിഡണ്ട് ജാവിയര്‍ തേബാസും മത്സരങ്ങള്‍ ജൂണോടെ പുനരാരംഭിക്കാമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം മത്സരങ്ങള്‍ അടച്ചിട്ട ഗാലറിയിലായിരിക്കും നടക്കാന്‍ സാധ്യത.
മാര്‍ച്ച് 12 മുതല്‍ സ്‌പെയിനിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
കൊവിഡ് ഏറ്റവും കൂടുതല്‍ നാശം സൃഷ്ടിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 28000 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2,34,000 ത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്ക് രാജ്യത്ത് കുറയുന്നുണ്ട്. വെള്ളിയാഴ്ച 56 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക