റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് റൊണാള്‍ഡോയോടുള്ള സ്‌നേഹവും ബഹുമാനവും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കുട്ടിക്കാലത്ത് തന്റെ മുറിയുടെ ചുവരുകളില്‍ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ ഒട്ടിച്ചുവച്ച എംബാപ്പെ റൊണാള്‍ഡോ തന്നെയാണ് ഏറ്റവും മികച്ച താരമെന്ന് പലപ്പോഴായി പറഞ്ഞതുമാണ്.
എന്നാല്‍ താരത്തിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചത്. റൊണാള്‍ഡോയെ പുകഴ്ത്തിയും മെസിയെ അധിക്ഷേപിച്ചുമാണ് എംബാപ്പെ പോസ്റ്റ് പങ്കുവെച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് എക്കാലത്തെയും മഹാനായ താരമെന്നും ഈ കുള്ളന്‍ തന്റെ ഗോട്ട് അല്ലെന്നുമായിരുന്നു എംബാപ്പെയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടത്.
കൊളംബിയക്കെതിരെ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മെസി പൊട്ടിക്കരയുന്ന ചിത്രം പങ്കുവെച്ചാണ് ‘എംബാപ്പെ’ പോസ്റ്റ് പങ്കുവെച്ചത്.
All of Kylian Mbappe’s hacked tweets incase you missed it…
പി.എസ്.ജിയില്‍ മെസിക്കൊപ്പം ഒരുമിച്ച് കളിച്ച എംബാപ്പെ ഇത്തരത്തില്‍ പറയാന്‍ സാധ്യതയില്ലെന്ന് ഒരു പറ്റം ആരാധകര്‍ പറഞ്ഞപ്പോള്‍ പാരീസില്‍ ഇരുവരും തമ്മില്‍ മികച്ച ബന്ധമായിരുന്നില്ല എന്ന കാര്യവും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇതിന് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ചും മാഞ്ചസ്റ്റര്‍ സിറ്റിയെക്കുറിച്ചും ടോട്ടന്‍ഹാം ഹോട്‌സ്പറിനെക്കുറിച്ചും എംബാപ്പെ നല്‍കിയ മറുപടികളും വൈറലായി.
എന്താണ് സംഭവിക്കുന്നതെന്ന് ആരാധകര്‍ അമ്പരന്നു നില്‍ക്കുന്നതിനിടെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് എംബാപ്പെ വെളിപ്പെടുത്തിയത്. പിന്നാലെ ഈ പോസ്റ്റുകളെല്ലാം നീക്കം ചെയ്തു.
അതേസമയം, ഒരു ചരിത്ര നേട്ടത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുകയാണ് എംബാപ്പെയുടെ ഗോട്ട്. സീനിയര്‍ കരിയറില്‍ 900 ഗോള്‍ എന്ന നേട്ടത്തിലെക്കാണ് റൊണാള്‍ഡോ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി വെറും ഒറ്റ ഗോള്‍ മാത്രമാണ് താരത്തിന് വേണ്ടത്.
കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ 899 ഗോളിലെത്തിയത്. ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലുമായാണ് റോണോ ഈ ഗോളുകള്‍ സ്വന്തമാക്കിയത്.