പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നത്.
പി.എസ്.ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കറായ കിലിയന്‍ എംബാപ്പെ ക്ലബ്ബുമായും സഹതാരങ്ങളുമായും യോജിപ്പിലല്ലെന്നാണ് വാര്‍ത്ത.
എംബാപ്പെ ക്ലബ്ബ് വിട്ട് പോകാൻ ശ്രമിക്കുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പി.എസ്.ജിയുടെ തന്നെ സൂപ്പർതാരമായ നെയ്മറിന്റെ സാന്നിധ്യം എംബാപ്പെയെ അസ്വസ്ഥനാക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ പല അവസരങ്ങളും നെയ്മർ കാരണം ഇല്ലാതാവുകയും ചെയ്യുന്നതാണ് താരത്തെ പി.എസ്.ജി വിടാൻ പ്രേരിപ്പിക്കുന്നതെന്നുാണ് അഭ്യൂഹങ്ങൾ.
അതേസമയം പി.എസ്.ജി എംബാപ്പെയെ ക്ലബ്ബ് വിട്ട് പോവാന്‍ അനുവദിച്ചില്ല. താരവുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ ലോകത്തെ ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കി എംബാപ്പെയെ പി.എസ്.ജി നിലനിര്‍ത്തുകയായിരുന്നു.
എന്നാല്‍ താരം ഇപ്പോള്‍ എംബാപ്പെയെ പി.എസ്.ജിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് ലയണല്‍ മെസിയെ കരുവാക്കുകയുമാണെന്നുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം അജാസിയോക്കെതിരെ നടന്ന ലീഗ് വണ്‍ മത്സരത്തില്‍ മെസി-എംബാപ്പെ കൂട്ടുക്കെട്ടിലാണ് പി.എസ്.ജി ജയം നേടിയിരുന്നത്.
മെസിയുടെ അസിസ്റ്റില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ എംബാപ്പെയുടെ അസിസ്റ്റില്‍ മെസി ഒരു ഗോളും നേടിയാണ് അജാസിയോയെ കീഴ്‌പ്പെടുത്തിയത്.
എന്നാല്‍ മത്സരത്തില്‍ നെയ്മര്‍ മഞ്ഞ കാര്‍ഡ് കണ്ട് പുറത്താവുകയായിരുന്നു. ഈ അവസരം എംബാപ്പെ നന്നായി മുതലെടുക്കുകയായിരുന്നെന്നും മെസിയുമായി വലിയ സൗഹൃദം കെട്ടിപ്പടുക്കാൻ ശ്രമിച്ച് നെയ്മറിനെ പുറത്ത് ചാടിക്കാനാണ് എംബാപ്പെ പദ്ധതിയിടുന്നതെന്നുമാണ് അഭ്യൂഹങ്ങള്‍.
അതേസമയം മികച്ച പ്രകടനമാണ് ഈ സീസണില്‍ പി.എസ്.ജി പുറത്തെടുക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പാരീസ് സെന്റ് ഷെര്‍മാങ് ഇപ്പോളുള്ളത്.
Content Highlights: Kylian Mbappe uses Lionel Messi to get rid of Neymar at PSG