Advertisement
Sports News
ബ്രസീലിയന്‍ ഇതിഹാസത്തെയും വെട്ടി; റയലിന്റെ തുറുപ്പ് ചീട്ട് സ്വന്തമാക്കിയത് ഇടിവെട്ട് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 18, 02:26 pm
Tuesday, 18th March 2025, 7:56 pm

ഫ്രാന്‍സിന്റെ യുവ സൂപ്പര്‍ താരമാണ് കിലിയന്‍ എംബാപ്പെ. നിലവില്‍ റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബിലാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പയെ വന്‍ തുകയ്ക്കാണ് റയല്‍ സ്വന്തമാക്കിയത്. എന്നാല്‍ അരങ്ങേറ്റ സീസണിന്റെ തുടക്കത്തില്‍ എംബാപ്പെക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

പക്ഷെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് വന്‍ തിരിച്ചുവരവാണ് ലാലീഗയില്‍ താരം കാഴ്ചവെച്ചത്. 26 കാരനായ എംബാപ്പെ അവസാന ലാലിഗ മത്സരത്തില്‍ വില്ലാറിയലിനെതിരായ തകര്‍പ്പന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി കരുത്ത് തെളിയിച്ചിരുന്നു.

2024- 2025 സീസണില്‍ താരം ഇതുവരെ 31 ഗോളുകളാണ് നേടിയത്. അരങ്ങേറ്റ സീസണില്‍ തന്റെ കുതിപ്പ് തുടരുന്നതിനിടയില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് മറികടക്കാനും ഫ്രാന്‍സിന്റെ യുവ താരത്തിന് സാധിച്ചിരിക്കുകയാണ്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടെ റെക്കോഡാണ് എംബാപ്പെ മറികടന്നത്. 2002 – 2003 സീസണില്‍ റയലിന് വേണ്ടി നസാരിയോ 30 ഗോളാണ് നേടിയത്. അരങ്ങേറ്റ സീസണില്‍ തന്നെ എംബാപ്പെ നസാരിയോയുടെ ഈ റെക്കോഡ് മറികടന്നിരിക്കുകയാണ്.

Ronaldo Nazario

മാത്രമല്ല സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുമ്പ് റയലിന് വേണ്ടി തന്റെ അരങ്ങേറ്റ സീസണില്‍ നേടിയ 33 ഗോളിന്റെ റെക്കോഡ് മറികടക്കാനുള്ള അവസരവും എംബാപ്പെക്കുണ്ട്. ഇതിനായി എംബാപ്പെയ്ക്ക് ഇനി മൂന്ന് ഗോള്‍ മാത്രമാണ് വരും മത്സരങ്ങില്‍ നിന്ന് നേടേണ്ടത്.

എന്നാല്‍ തകര്‍പ്പന്‍ നേട്ടം മുന്നിലുള്ളപ്പോഴും റയലിനെ കിരീടത്തില്‍ എത്തിക്കുന്നതിലാണ് മുന്‍ ഗണന എന്നാണ് ഫ്രഞ്ച് സൂപ്പര്‍ താരം പറഞ്ഞത്.

‘റൊണാള്‍ഡോയേക്കാളും ക്രിസ്റ്റ്യാനോയേക്കാളും കൂടുതല്‍ ഗോളുകള്‍ ഞാന്‍ നേടിയാല്‍ അതിനര്‍ത്ഥം ഞാന്‍ മികച്ചവനാണെന്നല്ല. എന്റെ ആദ്യ സീസണ്‍ മികച്ചതാണെന്നാണ്,’ എംബാപ്പെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Kylian Mbappe Surpass Ronaldo Nazario And Achieve Great Record In Real Madrid