ഫ്രഞ്ച് ലീഗില്‍ പാരീസ് സെയ്ന്റ് ജെര്‍മെന് തകര്‍പ്പന്‍ ജയം. റേയ്മ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഹാട്രിക് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടും എംബാപ്പെയെ വിമര്‍ശിച്ച് പാരീസ് പരിശീലകന്‍ ലൂയിസ് എന്റിക് രംഗത്തെത്തി.
എംബാപ്പെയുടെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ല എന്നാണ് എന്റിക് പറഞ്ഞത്.
‘എനിക്ക് എംബാപ്പയുടെ പ്രകടനത്തില്‍ സന്തോഷമില്ല. അവന്‍ നേടിയ ഗോളുകളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ അവന് മറ്റൊരു രീതിയില്‍ ടീമിനെ സഹായിക്കാന്‍ കഴിയും. ഞാന്‍ അതിനെക്കുറിച്ചാണ് ആദ്യം സംസാരിക്കുക പക്ഷേ അതെല്ലാം സ്വകാര്യ സംഭാഷണങ്ങളാണ്. കിലിയന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് പക്ഷേ ഞങ്ങള്‍ക്ക് അവനില്‍ നിന്നും കൂടുതല്‍ പ്രകടനങ്ങള്‍ വേണം. അവന്‍ കൂടുതല്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ലൂയിസ് ഹെന്റിക് മാനേജര്‍ പ്രൈം വീഡിയോ സ്‌പോര്‍ട്ടിനോട് പറഞ്ഞു.
Luis Enrique: « Nous avons encore besoin d’un meilleur Kylian Mbappé, et je crois qu’il peut s’améliorer. » pic.twitter.com/qGiuOK53aG
ഫ്രഞ്ച് വമ്പന്‍മാര്‍ക്കായി ഈ സീസണില്‍ 15 ഗോളുകളും 15 അസിസ്റ്റുകളുമാണ് എംബാപ്പയുടെ അക്കൗണ്ടിലുള്ളത്. ലീഗ് വണ്ണില്‍ പത്ത് ഗോളുകളും സൂപ്പര്‍ താരം നേടിയിട്ടുണ്ട്.
റേയ്മ്‌സിനെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 3′, 59′, 82′ എന്നീ മിനിട്ടുകളിലായിരുന്നു എംബാപ്പയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. മറുപടി ഗോളിനായി ആതിഥേയര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പാരീസ് പ്രതിരോധം മറികടക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-0ത്തിന്റെ മിന്നും വിജയം പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.
A win in #Ligue1 for Paris Saint-Germain, leaders of the competition. 🔝