ലോക റെക്കോഡ് ഓഫര്‍!! അല്‍ ഹിലാലിനോട് പ്രതികരണം അറിയിച്ച് എംബാപ്പെ
Football
ലോക റെക്കോഡ് ഓഫര്‍!! അല്‍ ഹിലാലിനോട് പ്രതികരണം അറിയിച്ച് എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th July 2023, 8:16 am

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ തയാറാകാത്തതിനെ തുടര്‍ന്ന് താരത്തെ ഈ സീസണില്‍ വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം.

എംബാപ്പെയുടെ ട്രാന്‍സ്ഫറാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. താരത്തെ ടീമിലെത്തിക്കാന്‍ ഒരുപാട് ടീമുകള്‍ ശ്രമിക്കുന്നുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് ഇക്കൂട്ടത്തില്‍ പ്രധാനി. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ റെക്കോഡ് തുകയുമായി പി.എസ്.ജിയെ സമീപിച്ചു എന്നായിരുന്നു ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

ആര്‍.എം.സിയുടെ റിപ്പോര്‍ട്ട് പ്രകാരം എംബാപ്പെ അല്‍ ഹിലാലിന്റെ മെഗാ ഓഫറിനോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. 700 മില്യണ്‍ യൂറോയുടെ റെക്കോഡ് ഓഫറാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ അറേബ്യന്‍ ക്ലബ്ബ് മുന്നോട്ട് വെച്ചിരുന്ന ഓഫര്‍. താരത്തിന്റെ ഓഫറിന് പുറമെ പി.എസ്.ജിക്ക് ട്രാന്‍സ്ഫര്‍ ഫീസായി 300 മില്യണ്‍ യൂറോ നല്‍കാമെന്നും അല്‍ ഹിലാല്‍ ഏറ്റിരുന്നു.

ലോക റെക്കോഡ് ഡീലിന് പി.എസ്.ജി പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും എംബാപ്പെ തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. 2024ല്‍ അവസാനിക്കാനിരിക്കുന്ന എംബാപ്പെയുടെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തന്നെയാണ് താരത്തിന്റെ തീരുമാനം.

നിലവില്‍ അടുത്ത സമ്മര്‍ വരെയാണ് എംബാപ്പെയുടെ പി.എസ്.ജിയിലെ കോണ്‍ട്രാക്റ്റ്. അത് കഴിഞ്ഞാല്‍ താരം ഫ്രീ ഏജന്റാകും. പി.എസ്.ജിയുടെ ഈ നീക്കം താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മറ്റ് ക്ലബ്ബുകള്‍ക്ക് ആശ്വാസമാണ് നല്‍കുന്നത്. പ്രത്യേകിച്ച് റയലിന്. ഫ്രഞ്ച് ക്ലബ്ബുമായി അടുത്ത് നില്‍ക്കുന്ന സോഴ്‌സുകളുടെ റിപ്പോര്‍ട്ട് പ്രകാരം ടോട്ടന്‍ഹാം, ബാഴ്‌സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളും എംബാപ്പെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.

Content Highlights: Kylian Mbappe says no Al Hilal’s offer