ഹാലണ്ടുമായി ഡ്രസ്സിംഗ് റൂം പങ്കിടാന്‍ എംബാപ്പെക്ക് കഴിയില്ല; റിപ്പോര്‍ട്ടുകള്‍
Football
ഹാലണ്ടുമായി ഡ്രസ്സിംഗ് റൂം പങ്കിടാന്‍ എംബാപ്പെക്ക് കഴിയില്ല; റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st December 2023, 9:56 am

പാരീസ് സെയ്ന്റ് ജെര്‍മെന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടിനെയും റയല്‍ നോട്ടമിട്ടിട്ടുണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍ ഏര്‍ലിങ് ഹാലാണ്ടുമായി റയല്‍ മാഡ്രിഡിന്റെ ഡ്രസിങ് റൂം പങ്കിടാന്‍ തനിക്ക് സാധിക്കില്ലെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെ പറഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എല്‍ നാഷന്‍ പറയുന്നതനുസരിച്ച് എംബാപ്പെ റയല്‍ മാഡ്രിഡിലെ മുന്നേറ്റ നിരയില്‍ എതിരാളികളില്ലാതെ ഒറ്റക്ക് കളിക്കണമെന്നും നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് റയല്‍ മാഡ്രിഡിലേക്ക് വരുന്നത് എതിര്‍ക്കുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കൊപ്പവും നെയ്മറിനൊപ്പവും കളിച്ച എംബാപ്പെ ഹാലണ്ടുമായി ഒരുമിച്ച് കളിക്കുന്നത് എതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എംബാപ്പെയുടെ പി. എസ്. ജിക്കൊപ്പമുള്ള കരാര്‍ ഈ വര്‍ഷം അവസാനം അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍താരത്തെ സാന്‍ഡിയാഗോ ബെര്‍ണബ്യുവില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ഈ സീസണില്‍ ഫ്രഞ്ച് വമ്പന്മാര്‍ക്കൊപ്പം 21 മത്സരങ്ങളില്‍ നിന്നും 19 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് എംബാപ്പെ നേടിയിട്ടുള്ളത്.

അതേസമയം ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി മിന്നും ഫോമിലാണ് ഹാലണ്ട് കളിക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ 21 മത്സരങ്ങളില്‍ നിന്നും 19 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ഹാലണ്ട് നേടിയിട്ടുള്ളത്.

Content Highlight: Reports says Kylian Mbappe resists Erling Haaland signing to Real Madrid.