|

റൊണാള്‍ഡോയെ വെട്ടാന്‍ എംബാപ്പെ; തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ വേണ്ടത് മൂന്ന് ഗോള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാന്‍സിന്റെ യുവ സൂപ്പര്‍ താരമാണ് കിലിയന്‍ എംബാപ്പെ. നിലവില്‍ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബിലാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പയെ വന്‍ തുകയ്ക്കാണ് റയല്‍ സ്വന്തമാക്കിയത്. എന്നാല്‍ അരങ്ങേറ്റ സീസണിന്റെ തുടക്കത്തില്‍ എംബാപ്പെക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

പക്ഷെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് വന്‍ തിരിച്ചുവരവാണ് ലാലീഗയില്‍ താരം കാഴ്ചവെച്ചത്. 26 കാരനായ എംബാപ്പെ അവസാന ലാലിഗ മത്സരത്തില്‍ വില്ലാറിയലിനെതിരായ തകര്‍പ്പന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി കരുത്ത് തെളിയിച്ചിരുന്നു.

2024- 2025 സീസണില്‍ താരം ഇതുവരെ 31 ഗോളുകളാണ് നേടിയത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുമ്പ് റയലിന് വേണ്ടി തന്റെ അരങ്ങേറ്റ സീസണില്‍ നേടിയ 33 ഗോളിന്റെ റെക്കോഡ് മറികടക്കാനാണ് എംബാപ്പെക്കുള്ള വമ്പന്‍ അവസരം.

ഇകിനായി എംബാപ്പയ്ക്ക് ഇനി മൂന്ന് ഗോള്‍ മാത്രമാണ് വരും മത്സരങ്ങില്‍ നിന്ന് നേടേണ്ടത്. മാത്രമല്ല ബ്രസീലിയന്‍ സൂപ്പര്‍ താരം ഫൊണാള്‍ഡോ നസാരിയോ 2002 – 2003 സീസണില്‍ റയലിന് വേണ്ടി നേടിയ 30 ഗോള്‍ എംബാപ്പെ ഇതിനോടകം മറികടന്നിരിക്കുകയാണ്.

എന്നാല്‍ തകര്‍പ്പന്‍ നേട്ടം മുന്നിലുള്ളപ്പോഴും റയലിനെ കിരീടത്തില്‍ എത്തിക്കുന്നതിലാണ് മുന്‍ ഗണന എന്നാണ് ഫ്രഞ്ച് സൂപ്പര്‍ താരം പറഞ്ഞത്.

‘റൊണാള്‍ഡോയേക്കാളും ക്രിസ്റ്റ്യാനോയേക്കാളും കൂടുതല്‍ ഗോളുകള്‍ ഞാന്‍ നേടിയാല്‍ അതിനര്‍ത്ഥം ഞാന്‍ മികച്ചവനാണെന്നല്ല. എന്റെ ആദ്യ സീസണ്‍ മികച്ചതാണെന്നാണ്,’ എംബാപ്പെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Kylian Mbappe Need 3 Goals For Surpass Cristiano Ronaldo

Video Stories