ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്മാരായതിന് ശേഷം വിവാദത്തിലായ താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയ എമി പുരസ്‌കാര വേദിയില്‍ വെച്ച് നടത്തിയ പ്രകടനമാണ് വിവാദത്തിന് വഴിയൊരുക്കിയത്.
എമി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ അധിക്ഷേപിച്ച് ജയം ആഘോഷിച്ചത് അര്‍ജന്റീനയുടെ ലോകചാമ്പ്യന്‍ഷിപ്പിന്റെ ശോഭ കെടുത്തിയിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ എമി സഹതാരങ്ങള്‍ക്കൊപ്പം എംബാപ്പെക്ക് മൗനാചരണം നടത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്ന് അര്‍ജന്റീനയില്‍ എത്തിയതിന് ശേഷം നടത്തിയ ആഘോഷത്തില്‍ എംബാപ്പെയുടെ മുഖ സാദൃശ്യമുള്ള കളിപ്പാവയുണ്ടാക്കി പ്രദര്‍ശിപ്പിച്ചതിലൂടെയും എമി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.
ഇതിനെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തുകയും ഫിഫ എമിക്കെതിരെ നടപടിയെക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു.
പി.എസ്.ജിയുടെ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്ന എംബാപ്പെ ലോകകപ്പില്‍ മാന്‍ ഓഫ് ദി മാച്ചിന് ലഭിക്കുന്ന ട്രോഫി ഉപയോഗിച്ച് എമി ചെയ്തതിന് സമാനമായ ആംഗ്യം കാട്ടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മുന്നിലൂടെ കടന്നുപോയ പി.എസ്.ജിയിലെ സഹതാരങ്ങള്‍ക്ക് നേരെ ആംഗ്യം കാട്ടി ചിരിക്കുന്നതായി വീഡിയോയില്‍ കാണാം.
Kylian Mbappe imitating Emiliano Martinez’s Golden Glove celebration with his award 🇫🇷😭💀💀pic.twitter.com/Y4ItCU1cTW
ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള എമിയുടെ അതിരുകടന്ന വിജയാഘോഷം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും എംബാപ്പെ അതിനെതിരെ പ്രതികരിച്ചിരുന്നില്ല. ലോകകപ്പ് സമാപിച്ച് കൃത്യം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പി.എസ്.ജിയിലേക്ക് മടങ്ങിയ എംബാപ്പെ പരിശീലനത്തില്‍ മുഴുകുകയായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെ ഈ സീസണില്‍ പി.എസ്.ജിയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
🔴🔵 @KMbappe starts an official match for the first time as captain of @PSG_English!
കഴിഞ്ഞ ദിവസം കോപ്പ ഡി ഫ്രാന്‍സില്‍ പെയ്‌സ് ഡി കാസലിനെതിരെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ജയിച്ച പി.എസ്.ജിയുടെ അഞ്ച് ഗോളുകളും എംബാപ്പെക്ക് അവകാശപ്പെട്ടതായിരുന്നു.
ഈ സീസണില്‍ പി.എസ്.ജിയില്‍ ഇതുവരെ 25 മത്സരങ്ങളില്‍ 24 ഗോളുകളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയത്.