| Friday, 16th June 2023, 6:09 pm

ഫുട്‌ബോളിലെ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് എംബാപ്പെ; പട്ടികയില്‍ താരത്തിന്റെ 'ശത്രു'വും

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ദേശീയ ടീമിന്റെ മുന്‍ നിര താരങ്ങളില്‍ ശ്രദ്ധേയനായ കളിക്കാരനാണ് യുവതാരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് മുന്‍ നിര ക്ലബ്ബായ പി.എസ്.ജിയില്‍ കളിക്കുന്ന താരം ക്ലബ്ബിനായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എംബാപ്പെ 2017ല്‍ പുറത്തുവിട്ട ബെസ്റ്റ് ഇലവന്റെ ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.

മെസിയും റൊണാള്‍ഡോയും ഇടം പിടിച്ച പട്ടികയില്‍ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാനുമുണ്ട്. ഇറ്റലിയുടെ ഇതിഹാസ താരമായ ബുഫണ്‍ ഗോളിയായ ഇലവനില്‍ കഫു, സെര്‍ജിയോ റാമോസ്, പൗലോ മാല്‍ദീനി എന്നീ താരങ്ങളുമുണ്ട് പട്ടികയില്‍. പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായ നെയ്മറും പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

നെയ്മറും എംബാപ്പെയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല എന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നെയ്മറെയും ചേര്‍ത്ത് മികച്ച ലോക ഇലവനെ എംബാപ്പെ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡോ, നെയ്മര്‍, മെസി, സിദാന്‍, റൊണാള്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ്, മാല്‍ദീനി, സെര്‍ജിയോ റാമോസ്, കഫു, ബുഫന്‍ മുതലായ താരങ്ങളാണ് എംബാപ്പെ പ്രഖ്യാപിച്ച ലോക ഇലവനില്‍ ഉള്‍പ്പെടുന്നത്.

അതേസമയം, പി.എസ്.ജിയില്‍ 2025 വരെ തുടരാനാകില്ലെന്ന തീരുമാനം എംബാപ്പെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത സീസണിന്റെ അവസാനത്തോടെ താന്‍ ക്ലബ്ബ് വിടുമെന്ന് പി.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥരെ എംബാപ്പെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ആയിരുന്നു പി.എസ്.ജി നേരത്തെ പദ്ധതിയിട്ടിരുന്നത്.

എംബാപ്പെ റയല്‍ മാഡ്രിഡ് വിടുന്നതോടെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്.

കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും എംബാപ്പെക്കായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്‌പോര്‍ട്‌സ് മാധ്യമങ്ങളായ മാര്‍ക്കയുടെയും സെന്‍ട്രല്‍ ഡിഫന്‍സ് സൈറ്റിന്റെയും റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരിയില്‍ ലോസ് ബ്ലാങ്കോസ് താരത്തെ സ്വന്തമാക്കുകയും അടുത്ത വര്‍ഷം എംബാപ്പെ റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ കളിക്കുകയും ചെയ്യും.

Content Highlights: Kylian Mbappe chooses the best eleven in football

We use cookies to give you the best possible experience. Learn more