ഈ സീസണില്‍ ലീഗ് വണ്ണിലെ മൂന്നാം മത്സരത്തിന് പി.എസ്.ജി ഇന്നിറങ്ങും. ലില്ലിക്കെതിരെയാണ് പി.എസ്.ജി ഇന്ന് ഏറ്റുമുട്ടുക. ആദ്യ രണ്ട് മത്സരത്തിലും മികച്ച വിജയം കരസ്ഥമാക്കിയ പി.എസ്.ജി ഈ മത്സരത്തിലും വിജയം നേടാനാണ് ശ്രമിക്കുക.
ആദ്യ മത്സരത്തില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരെ 5-0ത്തിന് ജയിച്ച പി.എസ്.ജി രണ്ടാം മത്സരത്തിലും അഞ്ച് ഗോള്‍ നേടിയിരുന്നു. മോണ്ട്‌പെല്ലിയറിനെതിരെയായിരുന്നു രണ്ടാം മത്സരം 5-2 എന്ന സ്‌കോറിനായിരുന്നു പി.എസ്.ജി വിജയിച്ചത്.
രണ്ടാം മത്സരത്തിന് ടീമിനുള്ളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അരങ്ങേറിയിരുന്നു. പെനാല്‍ട്ടിയെ ചൊല്ലി പി.എസ്.ജി താരങ്ങളായ നെയമ്‌റും എംബാപെയും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍ട്ടി എംബാപെയായിരുന്നു എടുത്തത്. എന്നാല്‍ അദ്ദേഹം പുറത്തടിച്ച് കളയുകയായിരുന്നു. ടീമിന് ലഭിച്ച് രണ്ടാം പെനാല്‍ട്ടി നെയ്മര്‍ ജൂനിയറായിരുന്നു എടുത്തത്. അദ്ദേഹം അത് ഗോളാക്കി മാറ്റുകയും ചെയ്തു.
എന്നാല്‍ ആ പെനാല്‍ട്ടിയെടുക്കാനും മുന്നിട്ടെത്തിയത് എംബാപെയായിരുന്നു. എന്നാല്‍ നെയ്മര്‍ പെട്ടെന്ന് തന്നെ പന്തെടുത്തത് എംബാപെയെ അതൃപ്തനാക്കിയിരുന്നു. ഇതിന് പിന്നാലെ ടീമിന്റെ പ്രധാന പെനാല്‍ട്ടി ടേക്കര്‍ എംബാപെയാണെന്ന് കോച്ച് പറഞ്ഞിരുന്നു. ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.
ഇതിനെതിരെ ഒരു ആരാധകന്റെ ട്വീറ്റില്‍ നെയ്മര്‍ ലൈക്കടിച്ചത് ഇരുവരും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു. പിന്നാലെ എംബാപെയുടെ ഈഗോയും ടീമിനുള്ളില്‍ മറ്റുതാരങ്ങള്‍ക്ക് നല്‍കാത്ത ബഹുമാനവും ഒരുപാട് ചര്‍ച്ചകളിലേക്ക് വഴിയൊരുക്കി. പല താരങ്ങളും എംബാപെക്കെതിരെ ആഞ്ഞടിച്ചിരുന്നു.
മെസിയുടെയും നെയ്മറിന്റെയും ആയ കാലത്തെ പ്രകടനവും അവര്‍ സഹ താരങ്ങള്‍ക്ക് കൊടുക്കുന്ന റെസ്‌പെക്റ്റും നോക്കി പഠിക്കാന്‍ എംബാപെയോട് ആരാധകര്‍ വിമര്‍ശിച്ചു പറഞ്ഞു.
അറ്റാക്കിനിടയില്‍ അദ്ദേഹം ഓട്ടം നിര്‍ത്തിയതും സെക്കന്‍ഡ് ഹാഫില്‍ ടീം ഗ്രൗണ്ടിലെത്തുന്നതിന് മുമ്പേ സെന്ററില്‍ പോയി നിന്നതുമൊക്കെ ഒരുപാട് ചര്‍ച്ചയായിരുന്നു. ടാലെന്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്ന് എംബാപെ തന്റെ പ്രവര്‍ത്തികളിലൂടെ തെളിയിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം ചെയ്ത ഈ തോന്ന്യവാസങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അത് പി.എസ്.ജിക്ക് നല്ലതിനായിരിക്കില്ല. ടീമിലെ പ്രധാനപ്പെട്ട പൊസിഷനും മറ്റു അധികാരങ്ങളുമുളള താരമാണ് എംബാപെ. അങ്ങനെയുള്ളയൊരു വ്യക്തിത്വം സെല്‍ഫിഷായാല്‍ ടീമിനെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പി.എസ്.ജിക്ക് മുന്നോട്ടുള്ള പോക്കിന് എംബാപെയുടെ പ്രകടനം അനിവാര്യമാണ് എന്നാല്‍ അദ്ദേഹം ഒറ്റക്ക് വിചാരിച്ചാല്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കില്ല. അതിന് ടീം ഗെയിം തന്നെ വേണം.