മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്‌നെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം കെയ്ല്‍ വാല്‍ക്കര്‍. ഡി ബ്രൂയ്ന്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും അതേ പ്രതിഭയുള്ള താരമാണെന്നാണ് വാല്‍ക്കര്‍ പറഞ്ഞത്.
2023 ഫിഫ ബെസ്റ്റ് ഫുട്‌ബോള്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇംഗ്ലീഷ് താരം.
‘മെസിയേയും റൊണാള്‍ഡോയെയും പോലുള്ള താരങ്ങള്‍ മാത്രമേ ഡി ബ്രൂയ്‌ന്റെ അതേ ലെവലില്‍ ഉള്ളൂവെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ അവന്‍ പുറത്തെടുത്ത മികച്ച പ്രകടനങ്ങള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. കളിക്കളത്തില്‍ അവനിലുള്ള ആ ഊര്‍ജ്ജവും ആവേശവും നമ്മള്‍ കണ്ടതാണ്. ഡി ബ്രൂയ്ന്‍ കളിക്കളത്തില്‍ മികച്ച പാസുകള്‍ നല്‍കുമ്പോള്‍ മറ്റ് താരങ്ങള്‍ ഒന്നും ഇല്ലാതെ തോന്നും,’ കെയ്ല്‍ വാല്‍ക്കര്‍ പറഞ്ഞു.
Kyle Walker: “I think Kevin DeBruyne is in the same category as Lionel Messi & Cristiano Ronaldo. He gives you a lift and Kevin is at his best when he’s on the ball playing passes that you don’t think are even visible to play.”#Messi𓃵#CR7𓃵#Walker#Debruyne#ManchesterCitypic.twitter.com/B28lk4Ff9f
ന്യൂകാസില്‍ യുണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മികച്ച പ്രകടനമാണ് കെവിന്‍ ഡി ബ്രൂയ്ന്‍ നടത്തിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ടായിരുന്നു ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ തകര്‍പ്പന്‍ പ്രകടനം.
മത്സരത്തിന്റെ 74ാം മിനിട്ടില്‍ ആയിരുന്നു ഡി ബ്രൂയ്ന്റെ ഗോള്‍ പിറന്നത്. പെനാല്‍ട്ടി ബോക്സില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ഗോള്‍ നേടുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഓസ്‌കാര്‍ ബോബിന് ഗോള്‍ നേടാന്‍ ഒരു തകര്‍പ്പന്‍ അവസരം ഒരുക്കാനും ഡി ബ്രൂയ്ന് സാധിച്ചു.
അതേസമയം അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി 2023ലെ ഫിഫ ബെസ്റ്റ് മെന്‍സ് അവാര്‍ഡ് നേടിയിരിക്കുകയാണ്. സിറ്റിയുടെ നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിനെ മറികടന്നുകൊണ്ടായിരുന്നു മെസി ഈ നേട്ടം സ്വന്തമാക്കിയത്.
മറുഭാഗത്ത് റൊണാള്‍ഡോ സൗദിയില്‍ മിന്നും ഫോമിലാണ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു. സൗദി വമ്പന്മാരായ അല്‍ നസറിനും വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.
Content Highlight: Kyle walker campared Kevin de bruyn with Cristaino Ronaldo and Lionel Messi.