| Saturday, 17th February 2024, 8:09 pm

ബാറ്റുകൊണ്ടും ബോളുകൊണ്ടും വിസ്മയം തീർത്തു; സകലകലാവല്ലഭൻ രാഹുലിന്റെ പടയാളി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ് പ്രിമീയര്‍ ലീഗില്‍ ഫോര്‍ചൂണ്‍ ബാരിഷലിന് ജയം. സില്‍ഹെറ്റ് സ്‌ട്രൈക്കേഴ്‌സിനെ 18 റണ്‍സിനാണ് ബാരിഷല്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ബാരിഷലിനായി ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനമാണ് കൈല്‍ മെയേഴ്‌സ് നടത്തിയത്. ബാറ്റിങ്ങില്‍ 31 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനമാണ് താരം നടത്തിയത്. മൂന്ന് വീതം ഫോറുകളും സിക്‌സുകളും ആണ് മയേഴ്‌സിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 1504.84 സ്‌ട്രൈക്ക് റേറ്റിലാണ് താരം വീശിയത്.

ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയും മയേഴ്‌സ് മികച്ച പ്രകടനം നടത്തി. നാല് ഓവറുകളില്‍ ഒരു മെയ്ഡനടക്കം 12 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 3.00 ആണ് താരത്തിന്റെ ഇക്കോണമി.

അതേസമയം സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാരിഷല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബാരിഷല്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് നേടിയത്. ബാരിഷല്‍ ബാറ്റിങ്ങില്‍ മുഷ്ഫിഖുര്‍ റഹീം 32 പന്തില്‍ 52 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

സ്ട്രൈക്കേഴ്സ് ബൗളിങ് നിരയില്‍ തന്‍സീം ഹസന്‍ സാക്കിര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ സില്‍ഹറ്റ് സ്‌ട്രൈക്കേഴ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രം നേടാനാണ് സാധിച്ചത്.

സില്‍ഹറ്റ് ബാറ്റിങ് നിരയില്‍ ആരിഫുള്‍ ഹക്ക് 31 പന്തില്‍ 57 റണ്‍സും ബെന്നി ഹോവല്‍ 32 പന്തില്‍ 53 റണ്‍സും നേടി മികച്ച പ്രകടം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Kyle Mayers great performancce in BPL

We use cookies to give you the best possible experience. Learn more