ipl 2021
ഇനി കിംഗ്‌സ് ഇലവന്‍ പഞ്ചാബല്ല; പേരുമാറ്റാനൊരുങ്ങി ടീം
സ്പോര്‍ട്സ് ഡെസ്‌ക്
2021 Feb 15, 05:40 pm
Monday, 15th February 2021, 11:10 pm

മൊഹാലി: ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അടുത്ത സീസണില്‍ പേരുമാറ്റാനൊരുങ്ങുന്നു. 2021 ലെ സീസണിന് മുന്‍പ് പഞ്ചാബ് കിംഗ്‌സ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് ടീം ഒരുങ്ങുന്നത്.

ബോളിവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ടീമാണ് പഞ്ചാബ്.

ആദ്യ സീസണില്‍ യുവരാജ് സിംഗിന്റെ നേതൃത്വത്തിലിറങ്ങിയ ടീമിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. വെടിക്കെട്ട് താരങ്ങളെ എല്ലാ സീസണിലും സ്വന്തമാക്കാനായിരുന്നെങ്കിലും രണ്ട് സീസണുകളിലൊഴികെ ഗ്രൂപ്പ് സ്റ്റേജ് കടക്കാന്‍ പോലും പഞ്ചാബിനായിട്ടില്ല.

യുവരാജിന് പുറമെ, സെവാഗ്, ഷോണ്‍ മാര്‍ഷ്, ഗില്‍ക്രിസ്റ്റ്, മാക്‌സ്‌വെല്‍, ക്രിസ് ഗെയ്ല്‍ എന്നിവര്‍ പഞ്ചാബിനായി വ്യത്യസ്ത സീസണുകളില്‍ കളിച്ചിട്ടുണ്ട്.

2014 ല്‍ റണ്ണേഴ്‌സ് അപ്പായതാണ് വലിയ നേട്ടം. നിലവില്‍ കെ.എല്‍ രാഹുലാണ് ടീം ക്യാപ്റ്റന്‍. അനില്‍ കുംബ്ലെയാണ് പരിശീലകന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KXIP to be renamed Punjab Kings