തിരുവനന്തപുരം: രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കെ.വി. തോമസ്. എ.ഐ.സി.സി ആസ്ഥാനത്തെത്തി താരിഖ് അന്‍വറുമായി കെ.വി തോമസ് കൂടിക്കാഴ്ച നടത്തി. രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന് ജയിപ്പിക്കാന്‍ കഴിയുന്ന ഒരു സീറ്റില്‍ ഇത്തവണ എ.കെ. ആന്റണി ഇല്ല എന്ന് വ്യക്തമായതോടെയാണ് കെ.വി. തോമസ് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സൗഹാര്‍ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തോട് ചോദിക്കണമെന്നും കെ.വി. തോമസ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും തോമസ് കൂടിക്കാഴ്ച നടത്തുമെന്നാണു റിപ്പോര്‍ട്ട്.
ഒരു പദവിക്കും ആരും അയോഗ്യരല്ലെന്നാണ് കെ.വി. തോമസ് പറയുന്നത്. രാജ്യസഭയിലേക്ക് ജയസാധ്യതയുള്ള ഒരു സീറ്റില്‍ മത്സരിക്കാന്‍ എ.കെ. ആന്റണിയില്ലെന്ന് വ്യക്തമായതോടെയാണ് കെ.വി. തോമസ് സീറ്റിനായി രംഗത്തെത്തിയത്.
പരിചയ സമ്പത്തുള്ള നേതാവാണ് താന്‍. അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താനെന്നും കെ.വി. തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇതുവരെ ധാരണയായിട്ടില്ല. മുതിര്‍ന്നവരെയാണോ അതോ യുവാക്കളെയാണോ പരിഗണിക്കേണ്ടത് എന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് വിവരം.
പരിചയ സമ്പത്തുള്ള നേതാവാണ് താന്‍. അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താനെന്നും കെ.വി. തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇതുവരെ ധാരണയായിട്ടില്ല. മുതിര്‍ന്നവരെയാണോ അതോ യുവാക്കളെയാണോ പരിഗണിക്കേണ്ടത് എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: KV Thomas Tariq Anwar intensifies pressure for Rajya Sabha seat