തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാകും. കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തിന് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി.
നേരത്തെ എ. സമ്പത്തായിരുന്നു ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായിരുന്നത്.
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി എട്ട് മാസത്തിനിപ്പുറമാണ് കെ.വി. തോമസിന് സര്‍ക്കാര്‍ ഒരു പദവി നല്‍കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള വിലക്കുകള്‍ മറികടന്ന് സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ.വി. തോമസ് പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
അച്ചടക്കലംഘനത്തിന് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി കെ.വി. തോമസ് സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു.
Content Highlight: KV Thomas appointed as special representative of Kerala govt in Delhi