| Thursday, 22nd April 2021, 8:21 pm

സിദ്ദീഖ് കാപ്പന്റെ ആരോഗ്യത്തില്‍ ആശങ്ക; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന്റെ പേരില്‍ യു.പി പൊലീസ് ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ).

യു.പിയിലെ മഥുര ജയിലില്‍ കഴിയുന്ന കാപ്പന് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായിരുന്നു.

ആറു മാസത്തിലേറെയായി അന്യായ തടങ്കലില്‍ കഴിയുന്ന കാപ്പനോട് മനുഷ്യത്വരഹിതമായ സമീപനം പുലര്‍ത്തുന്ന ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെയും യു.പി പൊലീസിന്റെയും കീഴില്‍ അദ്ദേഹത്തിന് മതിയായ ആരോഗ്യ പരിചരണം കിട്ടുമോ എന്ന കാര്യത്തില്‍ അങ്ങേയറ്റം ആശങ്കയും ഉത്കണ്ഠയും ഉണ്ടെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.


അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെയും കേരള സര്‍ക്കാറിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും എയിംസ് പോലെ മികച്ച നിലവാരത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KUWJ Siddhique Kappan Covid 19

We use cookies to give you the best possible experience. Learn more