| Friday, 20th December 2019, 12:27 pm

മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി; പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മാധ്യമ പ്രവര്‍ത്തക യൂണിയനായ കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് നഗരത്തിലും പാലക്കാട് നഗരത്തിലും തിരുവനന്തപുരത്തും ബംഗളൂരുവിലും പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമെന്ന് പത്രപ്രവര്‍ത്തക യൂണിയനും വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത രണ്ട് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തുവെങ്കിലും ആരെയാണ് വിട്ടയച്ചതെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നാലു മണിക്കൂര്‍ പിന്നിട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് നടപടിയെ അപലപിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരനും രംഗത്തെത്തി. റിപ്പോര്‍ട്ടിങ്ങ് തടയാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇടപെട്ടിരുന്നു. അതേ തുടര്‍ന്ന് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.

യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരാണോ എന്ന് സംശയമുണ്ടെന്ന വാദമുന്നയിച്ചാണ് പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more