| Sunday, 19th December 2021, 2:50 pm

ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി; കുവൈത്തില്‍ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കുവൈത്തില്‍ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രശസ്തമായ ഒരു ഷോപ്പിങ്ങ് മാളില്‍ സീസണ്‍ ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് ട്രീയുടെ ഷേപ്പില്‍ സ്ഥാപിച്ചിരുന്ന ഡെക്കറേഷനാണ് നീക്കം ചെയ്തത്. ഓണ്‍ലൈന്‍ വഴിയാണ് പരാതികള്‍ ലഭിച്ചത്.

ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്‌ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്നായിരുന്നു രാജ്യത്തെ നിരവധി പൗരന്മാര്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയതെന്ന് കുവൈത്തി പോര്‍ട്ടലായ അല്‍ മജ്‌ലിസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പുരാതന ഗ്രീക്ക് ദേവതയായ ആഫ്രൊഡൈറ്റിന്റെ പ്രതിമയും നിരവധി ഓണ്‍ലൈന്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്ത് നീക്കം ചെയ്തിരുന്നു. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ ആഫ്രൊഡൈറ്റിന്റെ പ്രതിമയും ഒരു ഷോപ്പിങ്ങ് മാളിലായിരുന്നു സ്ഥാപിച്ചത്.

പരാതികളെത്തുടര്‍ന്ന് കുവൈത്ത് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആയിരുന്നു പ്രതിമ നീക്കം ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kuwaiti authorities removed Christmas tree in a shopping mall after complaints that it contradicts Islamic Sharia

We use cookies to give you the best possible experience. Learn more