| Sunday, 16th June 2013, 7:55 pm

കുവൈത്തില്‍ പാര്‍ലമെന്റ് പിരിച്ച് വിട്ടു, തിരഞ്ഞെടുപ്പിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് പിരിച്ച് വിടാന്‍ കുവൈത്തിലെ ഉന്നത കോടതി ഉത്തരവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടത്തി  പാര്‍ലമെന്റ് പ്രതിനിധികളെ കണ്ടെത്താനും കോടതി നിര്‍ദ്ദേശിച്ചു.[]

തിരഞ്ഞെടുപ്പ് ഭേദഗതിയില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് പിരിച്ച്  വിടാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഭേദഗതി മാറ്റണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കോടതി തള്ളി.

കുവൈത്ത്  അമീറിന്റെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ലമെന്റ് പിരിച്ച് വിടണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു.

2006ലെ തിരഞ്ഞെടുപ്പ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന കുവൈത്ത്  അമീര്‍  വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഒന്നായി കുറച്ചിരുന്നു.

ഭരണഘടനയിലെ ഏറ്റവും വിവാദമായ വകുപ്പ് ഉപയോഗിച്ചായിരുന്നു അമീറിന്റെ ഈ തീരുമാനം. അടിയന്തര ഘട്ടങ്ങളില്‍ അമീറിന് നിയമങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നതിനുള്ള അധികാരമാണ് ഇതിലൂടെ വന്നുചേര്‍ന്നത്.

We use cookies to give you the best possible experience. Learn more