ദുബൈ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്കെതിരായി ഉയര്‍ന്നു വരുന്ന പ്രചരണത്തെ എതിര്‍ത്ത് കുവൈത്ത്.
“സൗദിക്കെതിരായ നീതിയുക്തമല്ലാത്ത പ്രചരണം ദുഖകരമാണ്. സൗദിയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രചരണത്തില്‍ സൗദിയോടൊപ്പം നില്‍ക്കും”- കുവൈത്ത് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ അനസ് അല്‍ സലേഹ് പറഞ്ഞതായി അല്‍ ഖ്വബാസ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരവാദിത്തപ്പെട്ടവര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനുവേണ്ടി കാത്തിരിക്കണമെന്നും കുവൈത്ത് ക്യാബിനറ്റ് ജനങ്ങളോടാവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ജര്‍മ്മനി, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് സൗദിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
WATCH THIS VIDEO: