കുവൈറ്റ് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്നു മുതല്‍; ഇന്ത്യക്ക് അനുമതിയില്ല
Gulf
കുവൈറ്റ് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്നു മുതല്‍; ഇന്ത്യക്ക് അനുമതിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 7:45 am

കുവൈറ്റ് സിറ്റി: നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് ഇന്ന് (ആഗസ്റ്റ് 1) മുതല്‍ തുടങ്ങുന്നു. എന്നാല്‍ ഇന്ത്യക്ക് താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള സര്‍വീസ് നിലവില്‍ നടക്കില്ല.

കുവൈറ്റില്‍ ആദ്യ ഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാവുക. 100 വിമാന സര്‍വീസുകള്‍ ആദ്യ ഘട്ടത്തില്‍ നടക്കും.

30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. കുവൈത്തില്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, എന്നീ ഏഴ് രാജ്യക്കാര്‍ക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈറ്റ് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

വിഷയത്തില്‍ കുവൈറ്റുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് കേന്ദ്രം പ്രതികരിച്ചിരിക്കുന്നത്. ഈ മാസം 23 മുതല്‍ ഇന്ത്യയിലേക്ക് കുവൈറ്റില്‍ നിന്ന് വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറന്നിട്ടില്ല. യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ