കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി പ്രവാസികളുടെ പണമിടപാടിന് നികുതി നല്‍കണം. ഇത് സംബന്ധിച്ച തീരുമാനത്തിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് അംഗീകാരം നല്കി.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കമ്മിറ്റി വിലയിരുത്തി. കമ്മിറ്റി ചെയര്‍ പെഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും
നികുതി നല്‍കാത്തവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ടി പിഴയായും നല്‍കണമെന്നും ശുപാര്‍ശയുണ്ട്. 99 ദീനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും 100 മുതല്‍ 299 ദീനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനവുമാവും നികുതി. 500 ദീനാറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതിയുണ്ടാവും.
Read Also: പിഷാരടിയുടെ ആദ്യ സംവിധാനം; പഞ്ചവര്ണ തത്തയുടെ ട്രൈലര്‍ പുറത്ത്
സെന്‍ട്രല്‍ ബാങ്കാണ് ഈ നികുതികള്‍ പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറേണ്ടത്. നിയമം ലംഘിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവും.