| Thursday, 2nd June 2016, 9:49 pm

ആരോഗ്യസേവന ഫീസ് കുത്തനെ കൂട്ടാനൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍; പ്രവാസികള്‍ക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത്: ആരോഗ്യ രംഗത്ത് വിദേശികള്‍ക്കായി സര്‍ക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് കൂവൈത്ത് സര്‍ക്കാര്‍. പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധമായി നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീദ് അല്‍ സലാവിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

സ്വകാര്യമേഖലയില്‍ മൂന്ന് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഒപ്പം നാട്ടുകാര്‍ക്കും മാത്രമെ ഇവിടെ സേവനം നല്‍കുകയുള്ളു, ആശുപത്രിയുടെ പണി 2019തോടെ പൂര്‍ത്തിയാക്കുമെന്നും സലാവി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരും.

റേഡിയോളജി, ന്യൂക്ലിയര്‍ ടെസ്റ്റ് എന്നിവക്ക് സര്‍ക്കാര്‍ സംവിധാനം വഴി ചെലവാകുന്ന തുകയും സ്വകാര്യ ആശുപത്രികള്‍ ചുമത്തുന്ന തുകയും തമ്മില്‍ താരതമ്യം ചെയ്തു സര്‍ക്കാര്‍ പഠനം നടത്തി. വളരെ വലിയ അന്തരമായിരുന്നു ഇതില്‍ കാണാനായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീസ് നിരക്ക് അടിച്ചേല്‍പ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more