ദുബായ്: കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു. 91 വയസായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

1929 ല്‍ ജനിച്ച ശൈഖ് സബ, ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ശില്‍പിയായാണ് കണക്കാക്കപ്പെടുന്നത്. 1963 നും 2003 നും ഇടയില്‍ 40 വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2006 ലാണ് കുവൈറ്റ് അമീര്‍ സ്ഥാനത്തേക്ക് ശൈഖ് സബ തെരഞ്ഞെടുക്കപ്പെടുന്നത്.
2019 ഓഗസ്റ്റിലാണ് ശൈഖ് സബയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2020 ജൂലൈയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയായിരുന്നു.
നാല് അറബ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തില്‍ ശൈഖ് സബാ ശ്രമിച്ചിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളായ ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി മറ്റ് രാഷ്ട്രങ്ങളുമായി യോഗങ്ങളും അദ്ദേഹം നടത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kuwait Emir Sheikh Sabah al-Sabah dies aged 91