മനാമ: കുവൈറ്റ് അമീര്‍ സബഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹയെ അപകീര്‍ത്തിപെടുത്തിയതിന് ബ്ലോഗര്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ. റാഷിദ് അല്‍ ഹജീരി എന്ന യുവാവിനെയാണ് ശിക്ഷിച്ചത.[]
രാജ്യത്തിന്റെ അമീറിനെതിരെ നിയമപരമല്ലാത്ത തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഇതിന് തന്റെ ബ്ലോഗിലൂടെ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുറ്റം തെളിയിക്കപ്പെട്ടതിനാല്‍ റാഷിദിനെ രണ്ടു വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ ഞായറാഴ്ച കുവൈറ്റ് കോടതി വിധിക്കുകയായിരുന്നു.
എന്നിരുന്നാലും 2000 കുവൈറ്റ് ദിനാര്‍ പിഴയടക്കുകയാണെങ്കില്‍ ജയില്‍ ശിക്ഷ ഒഴിവാക്കുമെന്ന് ക്രിമിനല്‍ കോടതി പറഞ്ഞു. മറ്റ് രണ്ടുപേര്‍ക്കെതിരെയും അമീറിനെ അപകീര്‍ത്തിപെടുത്തിയെന്ന് ആരോപിച്ച് കേസ് ഉണ്ട്.
ബ്ലോഗര്‍മാരായ ഹമീദ് അല്‍ ഖലീദിയ്ക്കും നാസര്‍ അല്‍ മുക്തരിയും അമീറിനെ അപകീര്‍ത്തിപെടുത്താന്‍ ടിറ്റ്വര്‍ അക്കൗണ്ട് ഉപയോഗപ്പെടുത്തിയെന്നാണ് പരാതി. ഹമീദിന്റെ കേസ് മാര്‍ച്ച് 31 നും നാസര്‍ അല്‍ മുതൈരിയുടേത് ഏപ്രില്‍ 28 നേക്കും മാറ്റിയിട്ടുണ്ട്.
നിയമം ലംഘിച്ചുകൊണ്ട് ബ്ലോഗറായ റാഷിദ് അല്‍ ഹജീരി തന്റെ മൈക്രോ ബ്ലോഗും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റും ദുരുപയോഗം ചെയ്തതാണ് ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ കാരണമെന്ന് കുവൈറ്റ് അതോറിറ്റി വ്യക്തമാക്കി.
മൈക്രോബ്ലോഗിങ് സൈറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുമെല്ലാം ആരുടെയെങ്കിലും കഴിഞ്ഞ കാലത്തുള്ള തെറ്റുകളും അഴിമതികളുമെല്ലാം പ്രകടിപ്പിക്കുവാനുള്ള ഇടമായാണ് കാണുന്നത്.
ഇത് വഴി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് അയല്‍രാജ്യമായ സൗദി അറേബ്യയിലെ ജനറല്‍ മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അഭിപ്രായപ്പെട്ടു.
കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള യുവതലമുറ ഇന്ന് ഉപകാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമയം ഉപയോഗിക്കുന്നത്. അവര്‍ സ്മാര്‍ട്ട് ഫോണിലും ഇന്റര്‍നെറ്റിലും സമയം പാഴാക്കുകയാണ്.
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ആളുകളെ തെറ്റിധരിപ്പിക്കുന്നതിനുള്ള ഇടമായി മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.