| Thursday, 2nd February 2017, 6:09 pm

ട്രംപില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കുവൈത്ത്; അഞ്ച് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇസ്‌ലാമിക ഭീകരാവാദികള്‍ രാജ്യത്തിനകത്തേക്ക് കയറിക്കൂടുന്നത് തടയുന്നതെന്ന പേരിലാണ് കുവൈത്ത് സര്‍ക്കാരിന്റെ ഉത്തരവ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി കുവൈത്ത് വിസയ്ക്ക് അപേക്ഷിക്കാനാകില്ല.


കുവൈത്ത് സിറ്റി:  പാകിസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ രാജ്യത്തേക്ക് കയറ്റേണ്ടതില്ലെന്ന ഉത്തരവുമായി കുവൈത്ത്. സിറിയ, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തിയത്.

ഇസ്‌ലാമിക ഭീകരാവാദികള്‍ രാജ്യത്തിനകത്തേക്ക് കയറിക്കൂടുന്നത് തടയുന്നതെന്ന പേരിലാണ് കുവൈത്ത് സര്‍ക്കാരിന്റെ ഉത്തരവ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി കുവൈത്ത് വിസയ്ക്ക് അപേക്ഷിക്കാനാകില്ല.

സിറിയയില്‍ നിന്നുള്ളവര്‍ക്ക് 2011 മുതല്‍ കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സിറിയക്കാരെ വിലക്കിയ മുസ്‌ലിം ഏകരാഷ്ട്രമാണ് കുവൈത്ത്.

7 മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ മാതൃകയിലാണ് ഇപ്പോള്‍ കുവൈത്തും മുസ്‌ലിം രാജ്യങ്ങളിലെ ജനങ്ങളെ വിലക്കുന്നത്.


Read more: ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെ പിന്തുണച്ച് യു.എ.ഇ


ട്രംപിന്റെ നടപടിയെ യു.എ.ഇ വിദേശകാര്യമന്ത്രി നേരത്തെ ന്യായീകരിച്ചിരുന്നു. ഇസ്‌ലാംഭീതി കൊണ്ടല്ല ട്രംപിന്റെ നടപടിയെന്നും ഏതെങ്കിലും മതത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നുമാണ് യു.എ.ഇ മന്ത്രിയായ അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞത്. നിരോധനം മുസ്‌ലിംങ്ങളെയോ മുസ്‌ലിം രാഷ്ട്രങ്ങളെയോ ബാധിച്ചിട്ടില്ല. സ്വയം വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളെ മാത്രമാണ് നിരോധം ബാധിച്ചിട്ടുള്ളത്. അമേരിക്കയുടെ പരമാധികാരത്തിനുള്ളില്‍ വരുന്നതാണ് തീരുമാനമെന്നും നഹ്‌യാന്‍ പറഞ്ഞിരുന്നു.

ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more