| Monday, 1st June 2020, 11:50 pm

മടങ്ങിയെത്താനാവാത്തവരുടെ വിസ കാലാവധി 12 മാസത്തേക്ക് നീട്ടി കുവൈറ്റ്; പ്രവാസികള്‍ക്ക് ആശ്വാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈറ്റ് സിറ്റി: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തേക്ക് മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസ കാലാവധി 12 മാസത്തേക്ക് നീട്ടി കുവൈറ്റ്. താമസവിസയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നേരത്തെ ആറു മാസത്തേക്ക് വിസ കാലാവധി നീട്ടിയിരുന്നു.ഇതാണിപ്പോള്‍ 12 മാസത്തേക്ക് നീട്ടിയിരിക്കുന്നത്.

ഒപ്പം എല്ലാ സന്ദര്‍ശ വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിപ്പിച്ചതും എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മേയ് മാസം അവസാനം വിസ കാലാവധി തീരുന്ന ഇപ്പോള്‍ കുവൈറ്റിലുള്ളവര്‍ക്കും മൂന്ന് മാസത്തെ കാലാവധി നീട്ടി നല്‍കും.

മൂന്ന് മാസത്തേക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ പ്രത്യേക നടപടികള്‍ ആവശ്യമമില്ല. കമ്പ്യൂട്ടര്‍ വഴി ഓട്ടോമാറ്റക്കായി വിസ കാലാവധി നീട്ടുമെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more