കോഴിക്കോട്: കുറ്റ്യാടിയിലെ സി.പി.ഐ.എം പ്രതിഷേധത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെയും ഭാര്യയും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയെയും പേരെടുത്ത് വിമര്‍ശിച്ച് മുദ്രാവാക്യം.
പി.മോഹനാ ഓര്‍ത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍, മോനേം മക്കളും വിക്കൂലേ, ഓര്‍ത്തുകളിച്ചോ ലതിക പെണ്ണേ, പ്രസ്ഥാനത്തിന് നേരേ വന്നാല്‍, നോക്കി നില്‍ക്കാനാവില്ല, ഓര്‍ത്തുകളിച്ചോ തെമ്മാടി എന്നിങ്ങനെയാണ് മുദ്രാവാക്യം.
മണ്ഡലം വിട്ടുകൊടുക്കരുതെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സി.പി.ഐ.എമ്മില്‍ പതിവില്ലാത്ത കാഴ്ചയാണ്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയിരിക്കുന്നത്.
അതേസമയം കുറ്റ്യാടിയില്‍ സി.പി.ഐ.എം വിമത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകിട്ട് ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.