'ഞങ്ങളെ രക്ഷിക്കൂ... രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ല'; സഹായ അഭ്യര്‍ത്ഥനയുമായി എം.എല്‍.എ
Heavy Rain
'ഞങ്ങളെ രക്ഷിക്കൂ... രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ല'; സഹായ അഭ്യര്‍ത്ഥനയുമായി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 9:20 am

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ സഹായം അഭ്യര്‍ഥിച്ചത്.

ആവശ്യത്തിന് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ലെന്നും പേരാമ്പ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്‌സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ്.’- എം.എല്‍.എ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞങ്ങളെ രക്ഷിക്കൂ, ആവശ്യത്തിന് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്‌സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി. ഇതൊരു കുറ്റപ്പെടുത്തലല്ല. ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണം.