| Wednesday, 15th August 2018, 9:21 am

കുറ്റ്യാടി ചുരത്തില്‍ ആറാം വളവില്‍ മണ്ണിടിഞ്ഞു: വയനാട്ടിലേക്കുള്ള ഗതാഗതം സ്തംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ചുരത്തിലെ ആറാം വളവില്‍ മണ്ണിടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വയനാട്ടിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഇനി താമരശ്ശേരി ചുരം മാത്രമാണ് വഴി.

നേരത്തെ താമരശ്ശേരി ചുരത്തിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, ഇന്നലെ വാഹങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നു.

വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

കനത്ത മഴയില്‍ കോഴിക്കോട് അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ജില്ലയില്‍ ഈ മാസം 18 വരെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.

ആനക്കാമ്പൊയില്‍,മറിപ്പുഴ, കക്കയം, കരിയാത്തമ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കാലവര്‍ഷം കനത്ത നഷ്ടമാണ് സംസ്ഥാനത്ത് വിതയ്ക്കുന്നത്. മുല്ലപെരിയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതേ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു.

We use cookies to give you the best possible experience. Learn more