| Friday, 30th March 2018, 9:59 pm

കുട്ടനാടന്‍ മാര്‍പ്പയ്ക്ക് മോശം റിവ്യു എഴുതിയ മാതൃഭൂമിയെ പരിഹസിച്ച് കുഞ്ചാക്കോബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയെ കുറിച്ച് മോശം റിവ്യു എഴുതിയ മാതൃഭൂമിയെ പരിഹസിച്ച് നടന്‍ കുഞ്ചാക്കോബോബന്‍.  മാതൃഭൂമി സിനിമകള്‍ക്ക് മോശം റിവ്യൂകള്‍ എഴുതുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് സമാനമായ ആരോപണവുമായി നടന്‍ കുഞ്ചാക്കോയും രംഗത്തെത്തിയിരിക്കുന്നത്. ഹൈഡ്രജന്‍ ബലൂണ്‍ ഊതി വീര്‍പ്പിച്ചപോലൊരു കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന തലക്കെട്ടില്‍ മാതൃഭൂമി ലേഖകന്‍ എഴുതിയ മോശം നിരൂപണമാണ് ബോബനെ ചൊടിപ്പിച്ചത്.

കുട്ടികള്‍ക്കും മനസില്‍ കുട്ടിത്തം ഉള്ളവര്‍ക്കും ഹൈഡ്രജന്‍ ബലൂണ്‍ വലിയ ഇഷ്ടമാണെന്നായിരുന്നു എന്നാണ് ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൈഡ്രജന്‍ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി എന്നും ആദ്ദേഹം പറഞ്ഞു.


Read Also : 9.4 കോടി രൂപ നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഐ.പി.എല്ലിനുണ്ടാവില്ല; പകരം താരത്തെ നിര്‍ദേശിച്ച് ഹര്‍ഷ ബോഗ്‌ലെ


പേരില്‍ അടക്കം വ്യത്യസ്തതക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത്തരമൊരു പുതുമ അവതരണത്തില്‍ നിലനിര്‍ത്തുവാന്‍ പൂര്‍ണമായി സാധിക്കാതെ പോയ ചലച്ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. വിരസമായ ആദ്യപകുതി അവസാനിക്കുന്നിടത്തുനിന്നുമാണ് യഥാര്‍ഥത്തില്‍ സിനിമ തുടങ്ങുന്നത്. അതുവരെ ഇഴഞ്ഞുനീങ്ങുന്നുവെന്നുള്ളതുമാത്രമല്ല, ഡാന്‍സും പാട്ടുമൊക്കെയായി കുറെ കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ വന്നുപോകുക മാത്രമാണ്. എന്നാണ് മാതൃഭൂമി പറയുന്നത്. 2/5 ആണ് ചിത്രത്തിന് റേറ്റിങ് നല്‍കിയിരിക്കുന്നത്.


Read Also :രാജ്യം അപൂര്‍വ്വ നടപടിയിലേക്ക്; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ തിങ്കളാഴ്ച്ച നോട്ടീസ് നല്‍കും


വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ വികടകുമാരന്‍ എന്ന സിനിമയെ കുറിച്ച് മാതൃഭൂമി മോശം റിവ്യൂ എഴുതിയതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ രംഗത്ത് വന്നിരുന്നു. നേരത്തെ ഇര എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും മാതൃഭൂമിയ്ക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. തങ്ങളുടെ സിനിമയുടെ സസ്പെന്‍സ് ആദ്യ ദിവസം തന്നെ റിവ്യൂവിലൂടെ പുറത്ത് വിട്ടതിനെതിരെയായിരുന്നു ഇര ടീമിന്റെ പ്രതിഷേധം.

ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ശ്രീജിത്ത് വിജയനാണ്. അതിഥി രവി നായികയായെത്തുന്ന ചിത്രത്തില്‍ വലിയ താര നിരതന്നെയുണ്ട്. ഇന്നസെന്റ്, ശാന്തി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. മലയാളം മൂവി മേക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

We use cookies to give you the best possible experience. Learn more