കോട്ടയം: പിളര്‍പ്പിന് പിന്നാലെ കുട്ടനാട് സീറ്റിനെച്ചൊല്ലി പി.ജെ ജോസഫ്-ജോസ് കെ മാണി പോര് മുറുകുന്നു. പി.ജെ ജോസഫിനെപോലെയുള്ള മുതിര്‍ന്ന നേതാവ് ഇത്രയും വികൃതമായ ഭാഷ ഉപയോഗിക്കുന്നതില്‍ സഹതാപമുണ്ടെന്ന് ജോസ് കെ മാണി. ജോസഫിന്റെ സംസ്‌കാരശൂന്യമായ പ്രയോഗിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കുട്ടനാട് സീറ്റ് സംബന്ധിച്ച് ജോസ് കെ മാണി വെറുവാ ചപ്പുകയാണെന്ന പി.ജെ ജോസഫിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്റെ തിരക്കഥ നടപ്പിലാകില്ലെന്നും അത് തങ്ങളുടെ സീറ്റാണെന്നും ജോസ് കെ മാണി പറഞ്ഞു. ‘ഞങ്ങളുടെ നിലപാട് യു.ഡി.എഫിനെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം 29ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ജോസഫ് വിഭാഗവുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നറിയില്ല. സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവിഴ്ചയുമില്ല’, ജോസ് കെ മാണി പറഞ്ഞു.
അതേസമയം, ജോസ് കെ.മാണിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും യു.ഡി.എഫുമായി തങ്ങള്‍ ചര്‍ച്ച നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എം (ജോസഫ്) സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.