ന്യൂദല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തീരുമാനം.
ഔദ്യോഗികമായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്തിമ തീരുമാനത്തിലെത്തിയത്.
നിയമ സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം ബാക്കി നില്‍ക്കേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇനി ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
updating…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക