| Tuesday, 3rd March 2020, 5:18 pm

കുട്ടനാട്ടില്‍ ബി.ജെ.പിയ്ക്ക് തലവേദന; സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുഭാഷ് വാസു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം ശക്തമാക്കി സുഭാഷ് വാസു വിഭാഗം. നാളെ വൈകീട്ട് കുട്ടനാട്ടില്‍ വെച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ഡി.ജെ.എസിനെയും എന്‍.ഡി.എ സംസ്ഥാന ഘടകത്തെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സുഭാഷ് വാസു. കുട്ടനാട് സീറ്റില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസാണ് മത്സരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ നിലവില്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വവുമായും എസ്.എന്‍.ഡി.പിയുമായും ഇടഞ്ഞുനില്‍ക്കുകയാണ് സുഭാഷ് വാസു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളാപ്പള്ളി നടേശനും തുഷാറും എന്‍.ഡി.എയേയും ഈഴവ സമുദായത്തേയും വഞ്ചിക്കുകയാണെന്ന് സുഭാഷ് വാസു വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുഭാഷ് വാസുവിന്റെ നീക്കം.

സെന്‍കുമാര്‍ പിന്‍മാറിയില്ലെങ്കില്‍ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടേക്കാമെന്നാണ് ബി.ജെ.പി ആശങ്കപ്പെടുന്നത്. എന്നാല്‍ മത്സരരംഗത്തു നിന്നും സെന്‍കുമാര്‍ പിന്‍മാറുകയാണെങ്കില്‍ സുഭാഷ് വാസു തന്നെ മത്സരത്തിനിറങ്ങും. സെന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയിലാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു.

കുട്ടനാട് എം.എല്‍.എയായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more