FactCheck -'എം.വി.ആര്‍ പുരസ്‌കാരം പുഷ്പന് സമ്മാനിക്കുന്നു; കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ വ്യാജചിത്രവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍
Fact Check
FactCheck -'എം.വി.ആര്‍ പുരസ്‌കാരം പുഷ്പന് സമ്മാനിക്കുന്നു; കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ വ്യാജചിത്രവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 7:54 pm

കോഴിക്കോട്: കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ വ്യാജപ്രചരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അഭിജിത് കെ.എം. എം.വി.ആര്‍ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡോ. പി.വി ഗംഗാധരന് എം.വി.ആര്‍ ഫൗണ്ടേഷന്റെ പുരസ്‌കാരം സമ്മാനിച്ചിരുന്നു.

ALSO READ: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ്; മലയാളിയായ സുരേഷ് നായര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, തുടങ്ങിയവര്‍ കണ്ണൂരിലെ സ്റ്റേഡിയം കോര്‍ണറില്‍ നവംബര്‍ 8 ന് നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

യഥാര്‍ത്ഥ ചിത്രം

എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസില്‍ പി.വി ഗംഗാധരനു പകരം കൂത്തുപറമ്പ് വെടിവെയ്പില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പുഷ്പന്റെ ചിത്രമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. എം.വി.ആര്‍ പുരസ്‌കാരം പുഷ്പന് എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

ഈ ചിത്രമാണ് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

“കൂത്തുപ്പറമ്പിലെ രക്തസാക്ഷികളായ സഖാക്കളെ കച്ചവടവത്കരിക്കുന്നവരോട്.., വര്‍ഷാവര്‍ഷം വിദ്യാര്‍ത്ഥികളോട് രക്തസാക്ഷിത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന SFIക്കാരോട്, രക്തസാക്ഷിത്വദിന സമ്മേളനങ്ങള്‍ നടത്തുന്ന DYFI സഖാക്കളോട്…. കൂത്തുപ്പറമ്പിലെ രക്തസാക്ഷികളോട് കുറച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പുനര്‍വിചിന്തനം നടത്താന്‍ തയ്യാറാവുക സഖാക്കളെ നിങ്ങള്‍…
തുലാസ്സില്‍ തൂക്കിവില്‍ക്കാന്‍ വിധിക്കപ്പെട്ടവരോ കുത്തുപ്പറമ്പ് രക്തസാക്ഷികള്‍”- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അഭിജിത് പങ്കുവെച്ചിരിക്കുന്നത്.

ചിത്രം വ്യാജമാണെന്ന് പോസ്റ്റിന് താഴെ കമന്റ് വന്നിട്ടും പിന്‍വലിക്കാന്‍ അഭിജിത് തയ്യാറായിട്ടില്ല.


WATCH THIS VIDEO: