ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്
Kerala News
ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 8:15 am

കോഴിക്കോട്: കൊവിഡ് ഒന്നാം തരംഗ സമയത്തെ ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എന്‍.എ.പി.എം സംസ്ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസെടുത്ത് പൊലീസ്. കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണുമായി സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കുളത്തുപുഴ എസ്.ഐ, കുസുമം ജോസഫിന് നോട്ടീസ് അയച്ചിട്ടുണ്ട്.

No photo description available.

കൊല്ലം ജില്ലയിലെ അരിപ്പയിലെ ഭൂരഹിതരായ ആദിവാസികളും ദളിതരും ലോക്ക് ഡൗണ്‍ കാലത്ത് ദുരിതനുഭവിക്കുകയാണെന്നും ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കുസുമം ജോസഫ് പോസ്റ്റ് ചെയ്തിരുന്നത്. 2020 ഏപ്രില്‍ 16 നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

May be an image of 1 person and text that says 'Kusumam Joseph is with CR Neelakandan and 30 others. 16 Apr 2020 അരിപ്പയിൽ അരികിട്ടാതെ നാനൂറിലേറെ മനുഷ്യർ... ലോക്‌ഡൗണിൽ പുറത്തേക്കിറങ്ങാനാവാതെ കൊല്ലം ജില്ലയിലെ അരിപ്പയിൽ നൂറ്റി അറുപതിലേറെ കുടുംബങ്ങൾ ഭക്ഷണത്തിനു വഴിയില്ലാതെ നരകിക്കുന്നു. ഭൂസമരം നടത്തിയവരെ മര്യാദ പഠിപ്പിക്കാൻ കണ്ട വഴിയാണോ ഇത്? ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാണ് അവിടെ കുടിൽ കെട്ടി താമസിക്കുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിലുള്ള മുഴുവൻ മനുഷ്യർക്കും (അതിഥി തൊഴിലാളികൾ ഉൾപ്പെടെ) പക്ഷിമൃഗാദികൾക്കും ഭക്ഷണത്തിന് വഴി കണ്ടെത്തി കൊടുത്ത സർക്കാർ ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയായിപ്പോയി- ഭരണകക്ഷിയിലെ പല പ്രമുഖരെയും ബന്ധപ്പെട്ടിട്ടും അവർക്ക് അരിയോ ഭക്ഷണ കിറ്റോ എത്തിയിട്ടില്ല. കേരളത്തിൽ നിന്നു പട്ടിണി മരണം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ ഇതുവരെ പിടിച്ചു നിന്ന ആ മനുഷ്യർക്ക് ഇന്നുതന്നെ അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.'

പക്ഷി-മൃഗാദികളേയും അതിഥി തൊഴിലാളികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ഇവരേയും പരിഗണിക്കണമെന്നും അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു. മന്ത്രി കെ. രാജുവിനേയും കൊല്ലം ജില്ലാ കളക്ടറേയും പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kusumam Joseph FaceBook Post LockDown Dalith Tribal Issue