|

'കൈ പിടിച്ച് തിരിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; അന്‍വറിന്റെ തടയിണ സന്ദര്‍ശിക്കാന്‍ പോയപ്പോഴുണ്ടായ ആക്രമണത്തെക്കുറിച്ച് കുസുമം ജോസഫ്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പി.വി അന്‍വറിന്റെ തടയിണ സന്ദര്‍ശിക്കാന്‍ പോയ സാംസ്‌കാരിക സംഘത്തിലെ സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയും ആക്രമണമുണ്ടായതായി പരാതി. വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയതെന്നും ആരോപണമുയരുന്നുണ്ട്.

കക്കാടംപൊയിലില്‍ വെച്ചാണ് നേരെ ആക്രമണമുണ്ടായത്. സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.എം ഷാജഹാന്‍, ഡോ. ആസാദ്, കുസുമം ജോസഫ് തുടങ്ങിയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് കാരശ്ശേരിയും സംഘവും കക്കാടംപൊയിലില്‍ എത്തിയത്. പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വധഭീഷണിയടക്കമുയര്‍ത്തിയാണ് സംഘം ആക്രമിച്ചതെന്ന് കുസുമം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.’ആരെയും ചിത്രമെടുക്കാന്‍ സമ്മതിച്ചില്ല. ഇതിനു ശേഷം കുറച്ചു പേര്‍ ചേര്‍ന്ന് എന്നെ കൊന്നുകളയും എന്നു ഭീഷണിപ്പെടുത്തി. ബലമായി തടഞ്ഞു നിര്‍ത്തി മുഴുവന്‍ ചിത്രങ്ങളും ഡിലീറ്റ് ചെയ്യിച്ചു. എന്റെ കൈ പിടിച്ച് തിരിച്ചു’ കുസുമം ജോസഫ് പറയുന്നു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂലിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ