ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയില്‍ സ്വന്തമാക്കാനും ലങ്കയ്ക്ക് സാധിച്ചു.
CHAMPIONS 🏆! #BANvSL pic.twitter.com/t37fOQFnzF
— Sri Lanka Cricket 🇱🇰 (@OfficialSLC) March 9, 2024
ശ്രീലങ്കയുടെ ബാറ്റിങ്ങില്‍ 55 പന്തില്‍ 86 റണ്‍സ് നേടി കുശാല്‍ മെന്‍ഡീസ് മികച്ച പ്രകടനമാണ് നടത്തിയത്. ആറ് വീതം ഫോറുകളും സിക്‌സുകളുമാണ് മെന്‍ഡീസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പിന്നാലെ ഒരു ചരിത്ര നേട്ടമാണ് കുശാല്‍ മെന്‍ഡീസ് സ്വന്തമാക്കിയത്.
Well played mendis! 🎉 #BANvSL pic.twitter.com/dRG4UfHuwk
— Sri Lanka Cricket 🇱🇰 (@OfficialSLC) March 9, 2024
ടി-20യില്‍ ശ്രീലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് കുശാല്‍ സ്വന്തമാക്കിയത്. ലങ്കക്കായി ടി-20യില്‍ 74 സിക്‌സുകളാണ് കുശാല്‍ നേടിയത്. 70 സിക്‌സുകള്‍ നേടിയ ദാസുന്‍ ശനകയെ മറികടന്നുകൊണ്ടായിരുന്നു മെന്‍ഡീസിന്റെ മുന്നേറ്റം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ബംഗ്ലാദേശ് ബൗളിങ്ങില്‍ റിഷാദ് ഹുസൈന്‍, ടാസ്‌ക്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി.
വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 19.4 ഓവറില്‍ 146 റൺസിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ്ങില്‍ റാഷിദ് ഹുസൈന്‍ 30 പന്തില്‍ 53 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ശ്രീലങ്കയുടെ ബൗളിങ്ങില്‍ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ നുവാന്‍ തുഷാരയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് വിട്ടുനല്‍കിയാണ് നുവാന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Kushal Mendis create a new record in T20