2024 ലങ്ക പ്രീമിയര്‍ ലീഗിലെ നാലാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ദംമ്പുള്ള തണ്ടേഴ്‌സും ജഫീന കിങ്‌സും പല്ലെക്കെലെ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ജഫീന കിങ്‌സ് ഫാല്‍ഡ് തെരഞ്ഞെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ദംബുള്ള തണ്ടേഴ്‌സ് സ്വന്തമാക്കിയത്.
🏏 First Innings Done! ✅
Dambulla Sixers have set a formidable target, notching up 191/2! 🌟 Now it’s time for the Jaffna Kings 👑 to step up and chase this score. The stage is set for an epic second innings!
Who will come out on top? Stay tuned! #LPL2024 pic.twitter.com/gGKxaQyLJu
— LPL – Lanka Premier League (@LPLT20) July 3, 2024
ഓപ്പണര്‍ ദനുഷ്‌ക ഗുണതിലക ഒമ്പത് റണ്‍സിന് തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ മറുഭാഗത്ത് നിന്ന കുശാല്‍ പരേരയുടെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് ഉയര്‍ന്ന സ്‌കോര്‍ നല്‍കിയത്.
💯 WELCOME TO THE KUSAL SHOW 💯
Kusal Perera hits a stunning , dominating the field with his brilliant performance! 🏏🌟 What an innings! #LPL2024 pic.twitter.com/OU0EGKG8L2
— LPL – Lanka Premier League (@LPLT20) July 3, 2024
52 പന്തില്‍ നിന്ന് 102 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. അഞ്ച് സിക്‌സറും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെയാണ് താരം മിന്നും പ്രകടനം പുറത്തെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. 2024 എല്‍.പി.എല്ലില്‍ ആദ്യ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്.
പരേരയ്ക്ക് പുറമെ നുവാനിദു ഫര്‍ണാഡോ 35 പന്തില്‍ 40 റണ്‍സ് നേടി പുറത്തായപ്പോള്‍ മാര്‍ക്ക് ചാമ്പ്മാന്‍ 23 പന്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ജഫീന കിങ്‌സിന് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത് ദനഞ്ജയ ഡി സില്‍വയാണ്. മറുപടി ബാറ്റിങ് പുരോഗമിക്കുമ്പോള്‍ കിങ്‌സ് 5 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് നേടിയത്.
തണ്ടേഴ്‌സിന് വേണ്ടി നുവാന്‍ തുഷാരയും മുസ്ഥഫിസൂര്‍ റഹ്‌മാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Content Highlight: Kusal Parera In Record Achievement In L.P.L